ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു. കൊള്ളക്കാരനെന്നു കരുതിയാണ് ബ്ലാക്ക് പാന്തര്‍ ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ റയാനെ അറസ്റ്റ് ചെയ്തത്.
ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നാണ് റയാന്‍ കൂഗ്ലര്‍ക്ക് മോശം അനുഭവം ഉണ്ടായത്. സണ്‍ ഗ്ലാസും മാസ്‌കും തൊപ്പിയും ധരിച്ചാണ് ബാങ്കില്‍ റയാന്‍ എത്തിയത്. 12,000 ഡോളര്‍ പിന്‍വലിക്കാനായിരുന്നു തീരുമാനം. താന്‍ പിന്‍വലിക്കുന്ന പണം എത്രയെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ബാങ്കിലെ ജീവനക്കാരന് റയാന്‍ ഒരു കുറിപ്പു നല്‍കി. തന്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ കാണരുതെന്നുമായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ റയാന്‍ കൊള്ളക്കാരനാണെന്ന് ബാങ്ക് ജീവനക്കാരന്‍ തെറ്റിദ്ധരിച്ചു. പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസെത്തി റയാനെ കൈ വിലങ്ങുവച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പിന്നീടാണ് അറസ്റ്റ് ചെയ്തത് ആരെയാണെന്ന് വ്യക്തമായത്. അബദ്ധം മനസിലായതോടെ റയാനെ വിട്ടയച്ചു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റ്‌ലാന്റാ പൊലീസും സംവിധായകനോട് മാപ്പ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…