Categories: MalayalamNews

വെളുക്കാൻ തേച്ചത് പാണ്ടായി..! ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനെയും ട്രോളിയതിന് മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളി വ്യവസായി ബോബി ചെമ്മണ്ണൂർ ഫേസ്‌ബുക്കിൽ പങ്ക് വെച്ച മെയ്‌ദിന ആശംസ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുതലാളിയെക്കൊണ്ട് പണിയെടുപ്പിച്ച്‌ പണക്കാരനായ തൊഴിലാളി എന്നാണ് മോഹന്‍ലാലും ആന്റണിയും ഒന്നിച്ചുള്ള ചിത്രത്തില്‍ കുറിച്ചിരുന്നത്.

പോസ്റ്റ് വൈറലായതോടെ മോഹന്‍ലാല്‍ ഫാന്‍സില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ബോബി ചെമ്മണൂരിനു നേരെയുണ്ടായി. അതിന് പിന്നാലെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ബോബി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ശബ്ദത്തിലുള്ള വിഡിയോ പങ്കുവെച്ചത്.

പ്രിയ സുഹൃത്തുക്കളെ ശത്രുക്കളെ, ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ തൊഴിലാളി ദിന ആശംസ പോസ്റ്റ് ഫോര്‍വേഡ് ആയി വന്നത് എന്റെ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാന്‍ അതിനെ കണ്ടത്. ഞാ‍ന്‍ എപ്പോഴും ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമേയെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ലാലേട്ടന്‍ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവു കൊണ്ടും അധ്വാനം കൊണ്ടും വളര്‍ന്നു വന്ന വലിയ നിര്‍മാതാവാണ്. ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഒരു വിധം എല്ലാ മലയാള സിനിമകളും ഞാന്‍ കാണാറുണ്ട്. എനിക്ക് എല്ലാ സിനിമാക്കാരെയും ഇഷ്ടമാണ്. എന്റെ മുദ്രാവാക്യം സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്. ഞാന്‍ എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടിക്കാരോടും നല്ല രീതിയിലുള്ള ബന്ധമാണ്. ഞാന്‍ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. തെറ്റാണെന്നറിയാം. എങ്കിലും ശീലമായിപ്പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. എന്റെ ജാതി മനുഷ്യജാതി. മതം സ്നേഹമതം. ജനിക്കുമ്പോള്‍ ആരും വലിയവനായി ജനിക്കുന്നില്ല. അധ്വാനവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോള്‍ നമ്മള്‍ വിജയം കൊയ്യുന്ന നേതാക്കന്മാരായി മാറുന്നു. എന്റെ കമ്പനിയില്‍ സെയില്‍സ് ഓഫിസേഴ്സായി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്ടേര്‍സും ആയി മാറിയിട്ടുണ്ട്. ഞാന്‍ ജോലിക്കാരെ മിത്രങ്ങളായാണ് കാണുന്നത്. എനിക്ക് ശത്രുക്കളില്ല. ശത്രുക്കള്‍ ഉണ്ടാകല്ലേ എന്നാണ് എന്റെ പ്രാര്‍ഥന സ്നേഹിക്കുക. സ്നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിനു പകരം വയ്ക്കാന്‍ ഈ ലോകത്ത് ഒന്നും തന്നെയില്ല.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago