ബോബി ചെമ്മണ്ണൂര്‍ എന്ന പേര് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മറഡോണയെ കേരളത്തിലേക്ക് എത്തിച്ചത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും രക്തബാങ്ക് തുടങ്ങാനും ഒക്കെയായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിയ ആളും ആണ് ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളുടെ കാര്യത്തിലും തീരെ മോശമല്ല ഇദ്ദേഹം. പലകാലങ്ങളില്‍ പല വിവാദങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലും ഏറെ, ട്രോളന്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ആളുകൂടിയാണ് ബോബി ചെമ്മണ്ണൂര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളില്‍ പലതും ഏറെ ഉപയോഗപ്പെട്ടിട്ടുള്ളതും ട്രോള്‍ൻമാര്‍ക്ക് തന്നെ. ഏറ്റവും ഒടുവില്‍ കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
തന്റെ ഡ്രൈവിംഗ് വിശേഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്ക് വെച്ചിരിക്കുന്നത്. അതും മലയാളക്കര ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ട്രോളുകളും അതിന്റെ പേരിൽ പുറത്തിറങ്ങി കഴിഞ്ഞു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാഷണൽ ഹൈവേ വഴി ഒറ്റക്ക് കാർ ഓടിച്ചുവെന്നും എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ കാമുകിയെ കാണുവാൻ ഒറ്റക്ക് ബാംഗ്ലൂർക്ക് ഡ്രൈവ് ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബോച്ചേ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ പുതിയ വീഡിയോക്ക് ലഭിച്ച ചില ട്രോളുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…