ഒരുപിടി നല്ല ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു കൊണ്ട് ശ്രദ്ധേയനായ തിരക്കഥാകൃത്തുക്കൾ ആണ് ബോബിയും സഞ്ജയും.എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നോട്ട്ബുക്ക്, ട്രാഫിക്, അയാളും ഞാനും തമ്മിൽ, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പര്ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ട്രാഫിക് എന്ന ചിത്രത്തിന് 2011-ലെ മികച്ച തിരക്കഥാകൃത്തുക്കൾക്കുള്ള കേരള സംസ്ഥാന അവാർഡും ഇവർക്ക് ലഭിച്ചു. അവസാനമായി രചിച്ച ഉയരെ മികച്ച അഭിപ്രായങ്ങളോടെ കൂടി ഉയർന്ന് പറക്കുകയാണ്.
ഇരുവരുടെയും അടുത്ത തിരക്കഥ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് എന്നതിന്റെ ആകാംക്ഷ ഒരു അഭിമുഖത്തിൽ അവർ പങ്കുവെച്ചു. 1983ൽ അച്ഛൻ നിർമ്മിച്ച കൂടെവിടെ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ബോബി മമ്മൂക്കയെ ആദ്യമായി കാണുന്നത്. ആ മമ്മൂക്കക്കു വേണ്ടി ഇപ്പോൾ തിരക്കഥ എഴുതി കാത്തിരിക്കുന്നു എന്നത് ഏറെ കൗതുകം നിറഞ്ഞ ഒരു കാര്യമാണ്. അദ്ദേഹത്തിനുവേണ്ടി ഇത്രയും നാൾ ഒരു തിരക്കഥ എഴുതിയില്ലല്ലോ എന്നത് തങ്ങളുടെ കരിയറിലെ തന്നെ ഒരു നഷ്ടമായി കരുതുന്നുവെന്നും ആ കഥ രചിച്ചു കഴിഞ്ഞാൽ മാത്രമേ തങ്ങളുടെ കരിയർ പൂർത്തിയാക്കുമെന്നും സഞ്ജയ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…