തെരുവിലെ നാടോടിപ്പെണ്ണിനെ മോഡലാക്കിയ മഹാദേവൻ തമ്പി ഈ തവണ തേടിപ്പോയത് ഒരു പച്ചയായ ജീവിതത്തിലേക്കായിരുന്നു. 98 കാരി പാപ്പിയമ്മയെ മോഡലാക്കിയ എടുത്ത ചിത്രങ്ങളും നേടി കൈയടി. ഒരു ലൊക്കേഷൻ തേടിപ്പോയ മഹാദേവൻ തമ്പി അപ്രതീക്ഷിതമായാണ് പപ്പി അമ്മയെ കണ്ടത്. കൂലിപ്പണി എടുത്താണ് പാപ്പി ‘അമ്മ ജീവിക്കുന്നത്, അടച്ചുറപ്പുള്ള വീട്ടിൽ തനിക്ക് ഒരു ദിവസം എങ്കിലും ഒന്ന് ജീവിക്കണം എന്ന് പാപ്പി ‘അമ്മ മഹാദേവൻ തമ്പിയോട് പറഞ്ഞിരുന്നു, തമ്പി ഇത് തന്റെ ക്യാമെറ കണ്ണുകളിൽ കൂടി ലോകത്തിനെ കാണിച്ചു.
ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുകയാണ്, പാപ്പിയമ്മക്ക് വീഡി വെച്ച് കൊടുക്കാമെന്ന് പറഞ്ഞിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. പാപ്പിയമ്മയുടെ വീട്ടിൽ എത്തിയ അദ്ദേഹം പാപ്പിയമ്മക് ഉറപ്പ് നൽകി, വീടിന്റെ വാതിൽ ഒന്ന് മാറ്റിത്തരുമോ എന്നാണ് പാപ്പിയമ്മ ബോബിയോട് ചോദിച്ചത്. ഈ വീടിനു പകരം പുതിയൊരു വീട് വെച്ച് നൽകുമെന്ന് ബോബി പാപ്പിയമ്മയോട് പറഞ്ഞു. സ്വന്തം ഭൂമിയിൽ ഷീറ്റുകൾ കൊണ്ട് മറച്ച വീട്ടിലാണ് പാപ്പിയമ്മ താമസിക്കുന്നത്.
വൈക്കത്തു വച്ചാണ് പാപ്പി അമ്മയെ കാണുന്നത്. നിഷ്കളങ്കതയും ഓമനത്തവും നിറയുന്ന മുഖമാണ് പാപ്പി അമ്മയുടേത്. അരിവാളും പിടിച്ച് നടന്നു വരുന്ന പാപ്പി അമ്മയെ കണ്ടപ്പോൾ ഫോട്ടോഷൂട്ട് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നി സമീപിക്കുകയായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യട്ടേ എന്നു ചേദിച്ചപ്പോൾ പാപ്പി അമ്മ സമ്മതിച്ചു. പിറ്റേ ദിവസം ഷൂട്ടിന് വേണ്ട സാധനങ്ങളും ആൾക്കാരുമായി വൈക്കത്തെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് മഹാദേവൻ തമ്പി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…