Categories: CelebritiesGeneral

‘ഒരു പ്രായത്തില്‍ മറ്റാരും ചെയ്യാത്തത് ചെയ്യുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ഭുതമായി തോന്നും, അതു കൊണ്ടാണ് തള്ളാണെന്ന് തോന്നുന്നത്’:ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണൂരിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ബോബിയെ ആരാധകര്‍ വിളിക്കുന്നത് ബോചെ എന്നാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകിയെ കാണാന്‍ കാറില്‍ ബാംഗ്ലൂരില്‍ പോയ ബോചെയുടെ കുട്ടിക്കാലകഥകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളായി നിറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയുന്നതൊന്നും നൂറു ശതമാനം തള്ളല്ലെന്നും ഒരു പ്രായത്തില്‍ മറ്റാരും ചെയ്യാത്തത് താന്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ഭുതമായി തോന്നുമെന്ന് ബോബി പറയുന്നു. പറയുമ്പോള്‍ അല്‍പ്പം നര്‍മവും മസാലയും ചേര്‍ക്കുന്നതുകൊണ്ടാവാം തള്ളാണെന്ന് തോന്നുന്നത് എന്നാണ് ഇക്കാര്യത്തില്‍ ബോചെയുടെ വിശദീകരണം.

താന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ”ബോയിങ് ബോയിങ് സിനിമയില്‍ ലാലേട്ടന്‍ നാലു പെണ്‍കുട്ടികളെ ഒരേസമയം പ്രേമിക്കുന്നതു കണ്ടാണ് ഞാനും പ്രണയിക്കാന്‍ പഠിച്ചത്. കുര്‍ബാനിയെന്ന ഹിന്ദി സിനിമയിലെ കളര്‍ഫുള്‍ ഡാന്‍സും ഡിസ്‌കോയും കണ്ട് കൊതിയായിട്ടാണ് തനിയെ കാറോടിച്ച് ബാംഗ്ലൂരില്‍ ചെന്ന് അവിടെയുള്ള കാമുകിയുമായി ക്ലബ്ബില്‍ പോയി ഡാന്‍സ് ചെയ്തത്.” ഒന്നും മറച്ചുവയ്ക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് താനെന്നും എല്ലാം തുറന്നു പറയുമ്പോള്‍ മനസ്സിന് ഭാരമില്ലാതെ ഉറങ്ങാനാവുമെന്നും ബോചെ പറയുന്നു.

ഭാര്യയ്ക്ക് തന്റെ കുരുത്തക്കേടുകളൊന്നും സഹിക്കാന്‍ പറ്റില്ല. ഇടയ്ക്ക് നല്ല ചവിട്ടും വഴക്കും കിട്ടും. അവര്‍ക്കൊരു സമാധാനമാവട്ടെ എന്നു കരുതി ഞാനതൊക്കെയങ്ങു സഹിക്കും. മാര്‍ക്കറ്റിങ്ങും സോപ്പിടലുമൊക്കെ നമുക്കും അറിയാമല്ലോ. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മണിയടിച്ചു വളച്ചൊടിച്ചു കുപ്പിയിലാക്കുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. സ്മിതയാണ് ബോബി ചെമ്മണ്ണൂരിന്റെ ഭാര്യ. ഈയിടെയാണ് ഇരുവരുടെയും ഏകമകള്‍ അന്നയുടെ വിവാഹം കഴിഞ്ഞത്. നടന്‍ സാം സിബിനാണ് അന്നയുടെ വിവാഹം കഴിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago