സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശിവദ. കുറെ ഏറെ മികച്ച കഥാപാത്രങ്ങൾ ശിവദ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുണ്ട്.യോഗയും ഫിറ്റ്നസും ജീവിതത്തിന്റെ ഭാഗമാക്കിയ താരം സോഷ്യൽ മീഡിയയിലൂടെ ഫിറ്റ്നസ് ടിപ്പുകള്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്റെ ആ രഹസ്യവും തുറന്ന് പറയുകയാണ് ശിവദ.മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും അതെ പോലെ പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു. ഒരു പ്രമുഘ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
View this post on Instagram
ശിവദയുടെ വാക്കുകളിലേക്ക്……..
ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തില്‍ കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗര്‍ഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു.
View this post on Instagram
പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം. പ്രസവശേഷം ഭാരം കൂടിയിരുന്നു. യോഗയും ഡാന്‍സുമൊക്കെ ചെയ്ത് തുടങ്ങിയതോടെ അത് 58 ലേക്ക് എത്തിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കുറവാണ്. യോഗയും ഡാന്‍സുമാണ് തന്റെ ഫിറ്റ്നസ് സീക്രട്ടെന്നും ശിവദ പറയുന്നു. അങ്ങനെ വലിയ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് ശിവദമുന്പ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ട്, ശിവദ പറഞ്ഞു.