നീണ്ട കാത്തിരിപ്പിന് ഒടുവിൽ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം പ്രീതി സിന്റ. വിവാഹം കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് പ്രീതി സിന്റയും ഭർത്താവ് ജീൻ ഗുഡ്ഇനഫും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. സോഷ്യൽ മീഡിയയിലെ പങ്കുവെച്ച കുറിപ്പിലൂടെ പ്രീതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘എല്ലാവർക്കും ഹായ്, ഇന്നത്തെ ഞങ്ങളുടെ അത്ഭുതകരമായ വാർത്ത നിങ്ങൾ എല്ലാവരുമായും പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് സിന്റ ഗുഡ്‌ഇനഫിനെയും ജിയ സിന്റ ഗുഡ്‌നഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ജീനും ഞാനും അതിയായ സന്തോഷത്തിലാണ്. ഞങ്ങളുടെ ഹൃദയങ്ങൾ വളരെയധികം നന്ദിയും സ്നേഹവും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് ഞങ്ങൾ വളരെ ആവേശത്തിലാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഞങ്ങളുടെ സറോഗേറ്റിനും ഹൃദയംനിറഞ്ഞ നന്ദി.’ – ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം പങ്കുവെച്ച് പ്രീതി സിന്റ കുറിച്ചു.
2016ലാണ് പ്രീതി സിന്റയും ഗുഡ്‌ഇനഫും വിവാഹിതരായത്. അന്നുമുതൽ നടി യുഎസിലാണ് താമസം. സിന്റയുടെ ട്വിറ്റർ ഫീഡിൽ നിരവധി അഭിനന്ദന സന്ദേശങ്ങൾ ആണ് എത്തിയിരിക്കുന്നത്. നർഗീസ് ഫക്രി, യൂലിയ വന്തുർ, രാകുൽ പ്രീത് സിംഗ് എന്നിവർ സോഷ്യൽമീഡിയയിൽ ദമ്പതികളെ അഭിനന്ദിച്ചു. 1998ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ദിൽ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അസം കലാപത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ചിത്രം. ചിത്രം ബോക്‌സ് ഓഫീസിൽ വൻ ഹിറ്റ് ആയിരുന്നു. രണ്ട് ദേശീയ അവാർഡുകൾ, ഏഴ് ഫിലിംഫെയർ അവാർഡുകൾ, ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…