Categories: Uncategorized

കതുവ റേപ്പ് കേസ്: മൈനറായവർക്ക് നീതി ഉറപ്പ് വരുത്തണമെന്ന് ബോളിവുഡ് താരങ്ങൾ

അടുത്തകാലത്ത് രാജ്യം ഒന്നടങ്കം ചർച്ച ചെയ്ത വിഷയമാണ് കതുവ റേപ്പ് കേസ്.ജമ്മു കാശ്മീരിലെ കതുവ ജില്ലയിലെ മുസ്ലിം ഗുജ്ജാർ-ബാക്കാർവാൾ സമുദായത്തിൽ നിന്നുള്ള എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകമാനം വളരെ അസ്വസ്ഥതയോടെയാണ് നോക്കികണ്ടത്.
ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതാവുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനടുത്തുള്ള പുല്‍പ്രദേശത്ത് കുതിരയെ തീറ്റാന്‍ പോയ പെണ്‍കുട്ടി പിന്നെ തിരികെ വന്നില്ല. കൃത്യം ഒരാഴ്ചയ്ക്ക് ശേഷം ജനുവരി പതിനേഴിന് പെണ്‍കുട്ടിയുടെ ചലമറ്റ മൃതദേഹം രസനയിലെ കാട്ടില്‍ നിന്നും കണ്ടെത്തി. രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഈ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവുമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നിരവധി തവണ ആ കുഞ്ഞിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് മയക്കിക്കിടത്തിയായിരുന്നു. രണ്ട് പോലീസുകാര്‍ അടക്കം ആറ് പേര്‍ അടങ്ങുന്നതാണ് കൊലയാളി സംഘം. ജമ്മുകശ്മീരിലെ ക്രൈം ബ്രാഞ്ച് കേസിലെ പ്രതികളായ എട്ടുപേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ രാജ്യത്തിലുടനീളം മതത്തിന്റെയും വിരോധത്തിന്റെയും പേരിൽ മാനവികത നഷ്ടപെടുന്ന ചിന്താഗതിക്കും അക്രമങ്ങൾക്കുമെതിരെ പ്രായപൂർത്തി ആകാത്തവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളായ ഫർഹാൻ അക്തർ, സോനം കപൂർ, ജാവേദ് അക്തർ, ഷിർഷ് കുണ്ടർ തുടങ്ങിയവർ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ ലജ്ജാകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നടക്കുന്ന നീതിനിഷേധത്തിനും അക്രമത്തിനും എതിരെ പ്രതിഷേധിച്ചത്‌. താരങ്ങളുടെ ഈ പ്രവർത്തികൾ ചില മാറ്റങ്ങൾ കൊണ്ടുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago