Categories: MalayalamNews

“മിന്നൽ മുരളി കണ്ടു.. അടിപൊളി സൂപ്പർഹീറോ ഫിലിം.. ടോവിനോ തകർത്തു” ആശംസകളുമായി കരൺ ജോഹർ

കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുശി കഭി ഘം, സ്റ്റുഡന്റ് ഓഫ് ദി ഇയർ തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് കരൺ ജോഹർ എന്ന സംവിധായകൻ എന്ന് പ്രിയപ്പെട്ടവനാണ്. കൂടാതെ നിർമാതാവ്, അഭിനേതാവ്, അവതാരകൻ എന്നിങ്ങനെ പല തരത്തിലും പ്രേക്ഷകർക്ക് സുപരിചിതനാണ് കരൺ ജോഹർ. ഇപ്പോഴിതാ ടോവിനോ ചിത്രം മിന്നൽ മുരളിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ടോവിനോയാണ് കരൺ ജോഹറിന്റെ മെസ്സേജ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

“ഹേയ് ടോവിനോ, അങ്ങനെ അവസാനം കഴിഞ്ഞ രാത്രി മിന്നൽ മുരളി കാണുവാൻ അവസരം കിട്ടി. ചിത്രം വളരെയധികം ആസ്വദിച്ചു. വളരെ മികച്ച രീതിയിൽ തന്നെ എടുത്തിട്ടുണ്ട്. എന്റർടൈൻമെൻറ് ഒരു ഘട്ടത്തിലും വിട്ടുകളഞ്ഞിട്ടില്ല. ഒരു അടിപൊളി സൂപ്പർഹീറോ സിനിമ. താങ്കളും തീർച്ചയായും മികച്ചു നിന്നു. അഭിനന്ദങ്ങൾ.. ഏറെ സന്തോഷം.”

ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി കടൽ കടന്നും കുതിക്കുകയാണ്. നെറ്റ്ഫ്ല്ക്സിൽ ഇന്ത്യയിൽ ടോപ് 10ൽ ഒന്നാമതായി മിന്നൽ മുരളി തുടരുകയാണ്. അതേസമയം, നെറ്റ്ഫ്ലിക്സിൽ 30 രാജ്യങ്ങളിൽ ടോപ് 10ൽ മിന്നൽ മുരളി എത്തിക്കഴിഞ്ഞു. അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായാണ് 30 രാജ്യങ്ങളിൽ ടോപ് 10 പട്ടികയിൽ മിന്നൽ മുരളി ഇടം നേടിയത്.

ടോവിനോയ്ക്കൊപ്പം തന്നെ ഗുരു സോമസുന്ദരത്തിന്റെ ഷിബുവിനെയും പ്രേക്ഷകർ ഏറ്റെടുത്തു. നെറ്റ്ഫ്ലിക്സ് റിലീസിന് മുമ്പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുറുക്കൻമൂല എന്ന ഗ്രാമത്തിലെ സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago