കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. ഗതാഗതവും വൈദ്യുതിയും ആശയവിനിമയവുമെല്ലാം താറുമാറായിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല ബോൡുഡ് താരങ്ങളും കനത്ത മഴയില്‍ കുടുങ്ങിയിരിക്കുകയാണ്. അക്ഷയ് കുമാറും കുടുംബവും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ഗതാഗതം തടസപ്പെട്ടതോടെയും വിമാനങ്ങള്‍ ദിശമാറ്റിയതോടെയും പ്രതിസന്ധിയിലായത്. പലരും വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും അവധിയാഘോഷിക്കാനുള്ള യാത്രയിലായിരുന്നു. തന്റെ അങ്കിളിനൊപ്പം മുംബൈയിലേക്ക് വരികയായിരുന്ന രണ്‍ദീപ് ഹൂഡയും മഴയില്‍പ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ വിമാനങ്ങളൊന്നും ടേക്ക് ഓഫ് ചെയ്യുന്നില്ലെന്നാണ് താരം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സോനം കപൂറിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് താരം തന്റെ അവസ്ഥ വിവരിച്ചത്.
കൃതിയാണ് മഴയില്‍ കുടുങ്ങിയ മറ്റൊരു താരം. ഷൂട്ടിനായി ഡല്‍ഹിയിലായിരുന്നു താരം. മുംബൈയിലേക്ക് വരാനിരിക്കുകയായിരുന്നെന്നും എന്നാല്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വിമാനം തിരിച്ചുവിട്ടു. വിമാന അധികൃതര്‍ താമസസൗകര്യം ഒരുക്കുന്നതുവരെ നാലു മണിക്കൂര്‍ താരത്തിന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുണ്ട്.
മകള്‍ നിതാരയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ ഇറങ്ങിയ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. സംവിധായകന്‍ അനുരാഗ് കശ്യപ് നാല് മണിക്കൂറാണ് റോഡില്‍ കുടുങ്ങിയത്.
നിരവധി താരങ്ങളാണ് സുരക്ഷിതരായിരിക്കണമെന്ന ട്വീറ്റുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സുരക്ഷിതരായി ഇരിക്കണമെന്നുമാണ് ട്വീറ്റ്. ആലിയ ഭട്ട്, പൂജ ഭട്ട്, രാഹുല്‍ ദൊലാകിയ തുടങ്ങിയവരാണ് ട്വീറ്റ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…