കുറച്ച് നാളുകൾ മുൻപ് പുറത്തിറങ്ങിയ ‘ബോംബെ ബീഗംസ് ‘ എന്ന വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്. ഈ ചിത്രത്തിൽ കൊച്ചു കുട്ടികളെ വളരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ശക്തമായി തന്നെ ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന് നടപടിയുമായി രംഗത്തെത്തിയ്ക്കുന്നത് .നെറ്റ്ഫ്ളിക്സില്‍ നിന്നും ബോംബെ ബീഗം നീക്കം ചെയ്യണമെന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
ഈ വെബ് സീരീസില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുമടക്കമുള്ള രംഗങ്ങള്‍ ഉണ്ട്. ഇതാണ് വലിയ വിവാദത്തിന് കാരണമായത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കമ്മീഷന് പറയുന്നു.കുട്ടികൾ തെറ്റായ പാതയിൽ സഞ്ചരിക്കാൻ വരെ ഈ ചിത്രം കാരണമാകുമെന്നും കമ്മീഷൻ പറഞ്ഞു.
അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാര്‍ച്ച് 8 നാണ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്.കുട്ടികൾ ഈ സീരീസ് കാണുന്നത് കൊണ്ട് അവരുടെ ചിന്താഗതിയ്ക്ക് തന്നെ വരെ ദോഷകരമായി ബാധിക്കാൻ വളരെ സാധ്യത കൂടുതലാണെന്ന് ബാലാവകാശ കമ്മീഷന് പറഞ്ഞു.