സ്വന്തം കല്യാണത്തിന് സ്വന്തമായി മേക്കപ്പ് ചെയ്യാൻ ധൈര്യം കാണിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ, അതിന് ‘യെസ്’ എന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം ആലിസ് ക്രിസ്റ്റി. കഴിഞ്ഞദിവസമായിരുന്നു ആലിസ് ക്രിസ്റ്റിയുടെ വിവാഹം. വിവാഹത്തിന് തന്റെ മേക്കപ്പ് എല്ലാം ആലിസ് സ്വയം തന്നെ ആയിരുന്നു ചെയ്തത്. ‘എന്‍റെ കല്യാണത്തിന്‍റെ ബ്യൂട്ടീഷ്യൻ ഞാൻ തന്നെ’ എന്ന കാപ്ഷനോടെ കല്യാണത്തിന് ഒരുങ്ങുന്നതിന്റെ വീഡിയോ ആലിസ് യുട്യൂബിൽ പങ്കുവെച്ചിരുന്നു. വീഡിയോ എന്തായാലും കഴിഞ്ഞ രണ്ടുദിവസമായി യുട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്.
നിരവധി പേരാണ് ആലിസിനെ അഭിനന്ദിച്ച് കമന്‌റ് ബോക്സിൽ എത്തിയത്. സ്വന്തം കല്യാണത്തിനു സ്വന്തമായി ഒരുങ്ങുന്ന ഒരു നടിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് ആയിരുന്നു ഒരാളുടെ കമന്റ്. ഒരു ബ്രൈഡ് സ്വന്തമായി മേക്കപ്പ് ചെയ്യുന്നത് കാണുന്നത് ആദ്യമായിട്ടാണെന്നും അതിന് അഭിനന്ദനങ്ങൾ എന്നുമായിരുന്നു മറ്റൊരു കമന്റ്. ഏതായാലും സ്വന്തം കല്യാണത്തിന് സ്വയം മേക്കപ്പ് ചെയ്ത് ആലിസ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായിരിക്കുകയാണ്.
സ്വയം മേക്കപ്പ് ചെയ്യുമ്പോഴാണ് തനിക്ക് തൃപ്തി ലഭിക്കുന്നതെന്നാണ് ആലിസിന്റെ പക്ഷം. മറ്റുള്ളവർ മേക്കപ്പ് ചെയ്യുമ്പോൾ നിരവധി അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അത് മേക്കപ്പ് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് സ്വയം മേക്കപ്പ് ചെയ്യാൻ തീരുമാനിച്ചതെന്നും ആലിസ് വീഡിയോയിൽ പറഞ്ഞു. ഫൗണ്ടേഷൻ കുറച്ച് നാച്വറൽ ലുക്കിൽ ആയിരുന്നു താരം. ആലിസിന്റെ മുടി സ്റ്റൈൽ ചെയ്തത് സന്ധ്യ തിരുവാതിരയാണ്. ആലിസിന്റെ വിവാഹവസ്ത്രം വെള്ള ഡിസൈനർ ഗൗൺ ആയിരുന്നു. വരൻ സെജിന്റെ വേഷം റോയൽ ബ്ലൂ സ്യൂട്ട് ആയിരുന്നു.
നവംബർ പതിനെട്ടിന് ആയിരുന്നു ക്രിസ്തീയ മതാചാരപ്രകാരം തിരുവനന്തപുരത്തുകാരിയായ ആലിസ് ക്രിസ്റ്റിയുടെയും പത്തനംതിട്ട സ്വദേശിയായ സെജിന്റെയും വിവാഹം. ഒന്നര വർഷം മുമ്പ് ആയിരുന്നു വിവാഹം ഉറപ്പിച്ചത്. കോവിഡും മറ്റു തിരക്കുകളും കാരണം വിവാഹം നീണ്ടു പോകുകയായിരുന്നു. തിങ്കൽ കലമാൻ, മിസിസ് ഹിറ്റ്ലർ എന്നീ സീരിയലുകളിലാണ് ആലിസ് ഇപ്പോൾ അഭിനയിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…