മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമായ ‘ബ്രോ ഡാഡി’ മികച്ച പ്രേക്ഷക അഭിപ്രായമാണ് സ്വന്തമാക്കിയത്. ജനുവരി 26ന് ആയിരുന്നു ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്‌റ്റാറിൽ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും ബ്രോ ഡാഡിക്ക് ഉണ്ടായിരുന്നു. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്.
ഇതിനിടയിലാണ് ബ്രോ ഡാഡി റീമേക്ക് ചെയ്യുകയാണെന്ന വാർത്ത എത്തുന്നത്. തെലുങ്കിലേക്ക് ആണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തെത്തുന്നത്. വെങ്കടേഷ് മോഹൻലാലിന്റെ വേഷം കൈകാര്യം ചെയ്യുമ്പോൾ പൃഥ്വിരാജ് ചെയ്ത വേഷം റാണ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, റീമേക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.
പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം എന്നതിനേക്കാൾ പൃഥ്വിരാജും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ചിത്രമെന്ന നിലയിൽ ബ്രോ ഡാഡി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടേറെ നർമമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം അച്ഛനും മകനും തമ്മിലുള്ള സുഹൃത് ബന്ധമാണ് വ്യക്തമാക്കുന്നത്. മീന, ലാലു അലക്സ്, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, ജഗദീഷ് തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…