പ്രേക്ഷകർ കാത്തിരിക്കുന്ന അടിപൊളി അപ്പൻ – മകൻ കോംബോ എത്താൻ ഇനി മണിക്കൂറുകൾ മാത്രം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡി ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. റിലീസിന് മുമ്പായി ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ചിത്രത്തിന്റെ പ്രൊമോ വീഡിയോകളാണ്. മോഹൻലാലും പൃഥ്വിരാജും ഉള്ള ഒരു രംഗമാണ് ഇപ്പോൾ പ്രൊമോ വീഡിയോയായി പുറത്തിറങ്ങിയിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ വൻ സ്വീകരണമാണ് ഈ പ്രൊമോ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
‘ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം’ എന്ന തലക്കെട്ടോടെയാണ് പ്രൊമോ വീഡിയോ. പത്രം വായിച്ചിരിക്കുന്ന അപ്പന്റെ അടുത്ത് ഓടിയെത്തി കാറ്റാടി സ്റ്റീൽസിന്റെ പരസ്യം തായ് ലൻഡിൽ ഷൂട്ട് ചെയ്താലോ എന്ന വലിയ ആശയം പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ മകൻ. എന്നാൽ, മോഹൻലാൽ ചെയ്യുന്ന അപ്പൻ കഥാപാത്രം രൂക്ഷമായ ഒരു നോട്ടമാണ് ഇതിന് മറുപടിയായി നൽകുന്നത്. നോട്ടം കണ്ട് പേടിച്ച മകൻ, അതു വേണ്ടെന്നും തമ്പാനൂർ മതിയെന്നും അതാകുമ്പോൾ ബജറ്റു കുറയുമല്ലോയെന്നും ഒരു ഇരുപത്തിയഞ്ചു ലക്ഷം എന്നും പറയുന്നു. അപ്പോൾ, പത്രവായനയിൽ മുഴുകിയിരിക്കുന്ന അപ്പൻ, ‘ശല്യം സഹിക്കാനാകാതെ അപ്പൻ മകനെ കുത്തിക്കൊന്നു’ എന്ന് വായിക്കുന്നു. തുടർന്ന് പാവം അപ്പൻ എന്ന് സ്വയം പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റു പോകുന്നു. അപ്പൻ എഴുന്നേറ്റു പോകുമ്പോൾ ശരിക്കും ഇങ്ങനെയൊരു വാർത്തയുണ്ടോ എന്നറിയാൻ മകൻ പത്രമെടുത്തു വായിക്കുകയാണ്. വളരെ രസകരമായാണ് ഓരോ പ്രൊമോ വീഡിയോയും ചെയ്തിരിക്കുന്നത്.
‘തഗ് അടിക്കുന്ന അച്ഛനും മാസ്സ് കാണിക്കുന്ന മോനും ഉണ്ടെങ്കിൽ ഈ ‘ബ്രോ ഡാഡി’ ഒരു പൊളി പൊളിക്കും’ എന്നാണ് യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു കമന്റ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ബ്രോ ഡാഡി എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു പാവം സിനിമയാണെന്ന് ആയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയിലാണ് റിലീസ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്ന് പേരുള്ള അച്ഛനും മകനും ആയാണ് ഇതില്‍ മോഹൻലാലും പൃഥ്വിരാജും അഭിനയിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…