Categories: MalayalamNews

“ബ്രോ ഡാഡി കഥ കേട്ട് പൃഥ്വി തുടക്കം മുതൽ തീരും വരെ ചിരിച്ച് മറിയുകയായിരുന്നു” വേറെ ആരോടും ഈ കഥ പറയേണ്ട..! ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ശ്രീജിത്ത്

ലൂസിഫറിന് പിന്നാലെ എമ്പുരാനായി കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ബ്രോ ഡാഡി പ്രഖ്യാപിച്ചത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിങ്ങനെ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ പൃഥ്വിയും ഒരു സുപ്രധാന വേഷത്തിൽ എത്തും. ആന്റണി പെരുമ്പാവൂരാണ് നിർമാതാവ്. മലയാള സിനിമയിലെ പ്രമുഖ പോസ്റ്റർ ഡിസൈനേഴ്സ് ആയ ‘ഓൾഡ് മങ്ക്’ലെ ശ്രീജിത്തും ബിബിനും ചേർന്നാണ് ഈ ഫൺ ഫാമിലി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീജിത്ത് വനിതക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ‘ബ്രോ ഡാഡി’ക്കൊപ്പം തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് ശ്രീജിത്ത്. ജി.ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയാണ് ബിജു മേനോനെ നായകനാക്കി അതേ പേരിൽ ശ്രീജിത്ത് സിനിമയാക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.

‘‘പൃഥ്വിയുമായി വർഷങ്ങള്‍ നീണ്ട വ്യക്തി ബന്ധമുണ്ട്. ഓൾഡ് മങ്ക് പോസ്റ്റർ ഒരുക്കിയ ആദ്യ സിനിമ പൃഥ്വി നായകനായ ‘അൻവർ’ ആണ്. അതിന്റെ വർക്കുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ഫോട്ടോഷൂട്ട് ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹവുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. അതിൽ അദ്ദേഹം നിർമിച്ച സിനിമകളുമുണ്ട്. എന്നാൽ ഈ ചിത്രം സംഭവിക്കുന്നത് എന്റെ അടുത്ത സുഹൃത്ത് വിവേക് രാമദേവൻ വഴിയാണ്. വിവേകിന് ഞങ്ങൾ ആലോചിക്കുന്ന കഥകളും സിനിമകളുമൊക്കെ അറിയാം. ഇപ്പോൾ ത്രില്ലർ സിനിമകളുടെ ഒരു കാലമാണല്ലോ. അപ്പോൾ ഞാൻ വിവേകിനോട് പറയുമായിരുന്നു, ഇപ്പോള്‍ ഒരു ഫൺ ഫാമിലി മൂവിക്ക് സ്പെയിസ് ഉണ്ടെന്ന്. അതുമായി ബന്ധപ്പെട്ട് ഒരു കഥയും പറഞ്ഞു. വിവേകാണ് പൃഥ്വിയുമായി കണക്ട് ചെയ്യുന്നത്. ‘എമ്പുരാൻ’ ഒക്കെ പ്ലാൻ ചെയ്തിരിക്കുന്ന പൃഥ്വി ഈ കഥ എടുക്കുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. അപ്പോൾ വിവേക് പറഞ്ഞത് – ‘പൃഥ്വി സംവിധാനം ചെയ്യുമോ എന്ന് നോക്കണ്ട, അവർ പുതിയ ചില സബ്ജക്ടുകൾ നിർമിക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനു ശ്രമിക്കാം’ എന്നാണ്’’.

പൃഥ്വിയെ കണ്ട് കഥ പറഞ്ഞു. തുടക്കം മുതൽ തീരും വരെ പൃഥ്വി ചിരിച്ച് മറിയുകയായിരുന്നു. കഥയിൽ പൃഥ്വി എക്സൈറ്റഡായി. അതിനു ശേഷമുള്ള എല്ലാ തീരുമാനങ്ങളും പൃഥ്വിയുടെതായിരുന്നു. കഥ ഇഷ്ടമായ ഉടൻ പൃഥ്വി പറഞ്ഞത് – ‘‘ഞാൻ പെട്ടെന്ന് ഡിസിഷൻ എടുക്കുന്ന ആളാണ്. ഇനി ആരോടും ഈ കഥ പറയണ്ട. എങ്ങനെ എന്ത് എന്നൊക്കെയുള്ളത് ഒരു ആഴ്ചയ്ക്കുള്ളിൽ പറയാം. എനിക്കിത് സംവിധാനം ചെയ്താൽ കൊള്ളാമെന്നുണ്ട്’’ എന്നാണ്. ഒരു ആഴ്ച കഴിഞ്ഞ് പൃഥ്വി വിളിച്ചിട്ട് പറഞ്ഞു – ‘‘ഈ ക്യാരക്ടര്‍ ചെയ്യുന്നത് ലാലേട്ടനാണ്. മറ്റൊരു ക്യാരക്ടർ ഞാനും’’ എന്ന്. ഞങ്ങൾ വളരെ എക്സൈറ്റഡാണ്. ഇപ്പോൾ ‘ബ്രോ ഡാഡി’ വലിയ പ്രൊജക്ടാണ്. ഞാനും വിബിനും ചേർന്നാണ് എഴുത്ത്. ഇപ്പോൾ കഥയെക്കുറിച്ചോ ടൈറ്റിലിനെക്കുറിച്ചോ കൂടുതൽ പറയാറായിട്ടില്ല.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago