ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ നിന്ന് ചില കാരണങ്ങളാൽ അവധിയെടുത്ത പ്രമുഖ താരം ജസ്പ്രീത് ബുമ്രയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വൈറലാകുന്നു.എന്നാൽ അഭ്യൂഹങ്ങൾ പരക്കുന്നത് മലയാളത്തിലെ പ്രശസ്ത നടി അനുപമ പരമേശ്വനെ ചേർത്താണ്.എന്നാൽ ബുമ്ര ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത് വളരെ വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ്.
Anupama Confirm Hai
Bumrah Bhi Rajkot Me Hai Aur anupama भी Rajkot Phuch Gayi pic.twitter.com/vx3bpt5WiF— . 🇮🇳 (@beingchirag_) March 5, 2021
പക്ഷെ അത് ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുകയും ചെയ്തു. എഎൻഐ ആണ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പറഞ്ഞു. അനുപമ സിനിമയിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നടി ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത് ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടു കൂടിയാണ് അത് മാത്രമല്ല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രവും പങ്കുവച്ചതോടെ ആരാധകരുടെ സംശയം വളരെ വർധിച്ചു . ഗുജറാത്തിലെ രാജ്കോട്ട് ആണ് ബുമ്രയുടെ സ്വദേശം ഇവർ രണ്ട്പേരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ ഇതിന് മുൻപും പുറത്തു വന്നിരുന്നു. അതെ സമയത്ത് തന്നെയാണ് ട്വിറ്ററിൽ പതിനൊന്ന് ഫോളോവേഴ്സുള്ള ബുമ്രയുടെ പേജില്‍ താരം ഫോളോ ചെയ്യുന്ന ഇരുപത്തിയാഞ്ചു പേരില്‍ ഒരാൾ അനുപമയായിരുന്നു.
Bumrah & Anupama ??
Something is Fishy 🐱#SarkaruVaariPaata @urstrulyMahesh pic.twitter.com/xdFXpYnfZk
— Uday Svp 🔔 (@Udayvarma1882) March 4, 2021
അഭ്യൂഹങ്ങൾക്ക് വഴിവെച്ച പ്രധാന കാര്യവുംമിതു തന്നെയാണ് എന്നാൽ ബുംറയും ഞാനും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽ കൂടുതൽ ഒന്നുമില്ലെന്നും അനുപമയും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് തൊട്ട് പിന്നാലെ ബുമ്ര അനുപമയെ ട്വിറ്ററിൽ അൺഫോളോ ചെയ്തു.സ്റ്റാർ സ്പോർട്സ് അവതാരികയായ പ്രമുഖ താരം സഞ്ജന ഗണേഷിനെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പ്രശസ്ത നടി റാഷി ഖന്നയുടെ പേരും ഇതിനിടെ ഉയർന്നുകേട്ടു. എന്നാൽ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും റാഷി ഖന്നയും ശക്തമായി തന്നെ പ്രതികരിച്ചു.