Categories: BollywoodNews

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി ലക്ഷ്‌മി ബോംബിലെ ബുർജ് ഖലീഫ ഡാൻസ്; ആഘോഷമാക്കി ആരാധകരും

അക്ഷയ് കുമാർ, കിയാറ അദ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലക്ഷ്‌മി ബോംബിലെ ബുർജ് ഖലീഫ ഗാനം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇരുവരുടെയും തകർപ്പൻ ഡാൻസുമായി ദുബായിയുടെ സൗന്ദര്യവും കൂട്ടിച്ചേർത്ത ഗാനം ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നത്. രാഘവ ലോറൻസ് സംവിധാനം നിർവഹിക്കുന്ന ലക്ഷ്‌മി ബോംബ് തമിഴ് സൂപ്പർഹിറ്റ് ചിത്രം കാഞ്ചനയുടെ ബോളിവുഡ് റീമേക്കാണ്. ഷാഷി – ഡി ജെ ഖുശി ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാഷി – ഡി ജെ ഖുശി, നിഖിത ഗാന്ധി എന്നിവർ ചേർന്നാണ്. 24 മണിക്കൂറിനുള്ളിൽ 28 മില്യണിലേറെ വ്യൂസ് നേടിയ ഗാനം ഇതുവരെ മൂന്നരക്കോടിയോളം പേർ കണ്ടു കഴിഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി തീർന്നിരിക്കുന്നത് ബുർജ് ഖലീഫ ഡാൻസ് കോണ്ടെസ്റ്റാണ്. അക്ഷയ് കുമാറും കിയാറ അദ്വാനിയും തകർത്താടിയ ഗാനത്തിന് ചുവടുകൾ വെക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് ഇരുവർക്കും ഒപ്പം ഒരു വീഡിയോ കോളിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഏറ്റവും മികച്ച വീഡിയോകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്ക് വെക്കുകയും ചെയ്യും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിങ്ങനെ ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ #MYBURJKHALIFADANCE എന്ന ഹാഷ്ടാഗിൽ വീഡിയോകൾ വൈറലാവുകയാണ്.

അതെ സമയം നവംബർ ഒൻപതിന് ഡിസ്‌നി – ഹോട്സ്റ്റാറിലൂടെ റിലീസിന് ഒരുങ്ങുന്ന ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകരും വിതരണക്കാരും മുന്നോട്ട് വന്നിരിക്കുകയാണ്. ഒരു മെഗാഹിറ്റിനുള്ള എല്ലാ ചേരുവകളും ലക്ഷ്‌മി ബോംബിന് ഉണ്ടെന്നും തകർന്നു കിടക്കുന്ന തീയറ്റർ ബിസിനസിന് ഒരു പുനർജീവൻ നൽകുവാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് അവർ പറയുന്നത്. തീയറ്ററുകൾ തുറക്കുവാൻ ഗവണ്മെന്റ് അനുവാദം നൽകിയിട്ടുള്ളതും തീയറ്റർ റിലീസിനുള്ള ആവശ്യത്തിന് ബലം നൽകിയിരിക്കുകയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago