മുൻ മിസ് കേരള വിജയികൾ അപകടത്തിൽ മരിച്ച സംഭവം; ഖത്തറിൽ ജോലി ലഭിച്ചതിന്റെ പാർട്ടി, മദ്യപിച്ച് കാർ ഓടിച്ചപ്പോൾ അപകടം – ഹോട്ടൽ പൂട്ടിച്ചു

കൊച്ചി: കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന വാഹനാപകടത്തിൽ മുൻ മിസ് കേരള വിജയികളായ അൻസി കബീറും അഞ്ജന ഷാജനും മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് മാള സ്വദേശി അബ്ദുൾ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവർ ആയിരുന്ന ഇയാളെ രക്തപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിൽ ഇയാളുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അപകടത്തിൽ പരുക്കേറ്റ അബ്ദുൾ റഹ്മാൻ തിങ്കളാഴ്ച വൈകുന്നേരമാണ് ആശുപത്രി വിട്ടത്. പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിനു മുമ്പിൽ വെച്ച് നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് ആയിരുന്നു അപകടം. മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ അപകടത്തിൽ മരിച്ചു. തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു.

ഇയാൾ ഞായറാഴ്ച രാത്രി മരിച്ചു. ആഷിഖിന് ഖത്തറിൽ ജോലി ലഭിച്ചിരുന്നു. ഇതിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ അൻസിയും അഞ്ജനയും ആഷിഖും ഒത്തു കൂടുകയായിരുന്നു. പാർട്ടി കഴിഞ്ഞ് അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. അതേസമയം, അപകടത്തിൽപ്പെട്ടവർ പാർട്ടിയിൽ പങ്കെടുത്ത നക്ഷത്ര ഹോട്ടൽ എക്സൈസ് പൂട്ടിച്ചു. ഒക്ടോബർ 28ന് രാത്രി വൈകിയും മദ്യം വിറ്റുവെന്നതാണ് കാരണം.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago