മോന്‍സന്റെ കൈവശം കരീന കപൂറിന്റെ പേരിലുള്ള പോര്‍ഷെ കാറും

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശം ബോളിവുഡ് താരം കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാറും. ഒരു വര്‍ഷം മുമ്പാണ് 2007 മോഡല്‍ പോര്‍ഷെ ബോക്സ്റ്റര്‍ കാര്‍ പൊലീസ് പിടികൂടിയത്. ഇപ്പോള്‍ ചേര്‍ത്തലയിലെ പൊലീസ് സ്‌റ്റേഷനിലാണ് വാഹനം. ശ്രീവത്സം ഗ്രൂപ്പും മോന്‍സണുമായുണ്ടായ നിയമതര്‍ക്കത്തെ തുടര്‍ന്ന് 20ഓളം ആഡംബര വാഹനങ്ങള്‍ മോന്‍സണില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കരീന കപൂറിന്റെ മുംബൈയിലെ വിലാസമാണ് കാര്‍ രജിസ്‌ട്രേഷന്‍ രേഖകളിലുള്ളത്. രജിസ്‌ട്രേഷന്‍ മാറ്റാതെ എങ്ങനെയാണ് മോന്‍സണ്‍ കാര്‍ കൈവശം സൂക്ഷിച്ചിരുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. മോന്‍സന്റെ പക്കലുള്ള ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയവയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മിക്ക വാഹനങ്ങള്‍ക്കും മതിയായ രേഖകളില്ലെന്നും പറയുന്നു.

10 കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് ആറുപേര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസുകള്‍ ചെയ്തുവരുകയാണെന്നും ഇതില്‍നിന്ന് ലഭിച്ച 2,62,600 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ തുകയും ഇന്‍വോയ്‌സും തമ്മിലെ അന്തരം കാരണം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി തടഞ്ഞുവെച്ചെന്നുമാണ് ഇയാള്‍ പരാതിക്കാരെ വിശ്വസിപ്പിച്ചത്.

50ല്‍ അധികം പേര്‍ സന്തോഷിന് പണം നല്‍കിയെന്നാണ് സൂചന. 50,000 രൂപ മുതല്‍ 30 ലക്ഷം വരെ പലരും സന്തോഷിന് കടമായി നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കലുമായി ബിസിനസ് ആരംഭിച്ചതോടെ 1 ലക്ഷം ഒരു രൂപ വരെയുള്ള കടങ്ങള്‍ തിരിച്ചു നല്‍കി. പണം നല്‍കിയവര്‍ക്ക് തുടക്കത്തില്‍ സന്തോഷ് നല്ല പലിശ നല്‍കിയിരുന്നു. പണം തിരികെ ലഭിക്കാതെ വന്നിട്ടും ഭൂരിപക്ഷം പേരും സന്തോഷിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നതാണ് വിചിത്രം. ഏതാനും പേര്‍ കോടതിയെ സമീപിച്ച്ച് സന്തോഷിന്റെ 15 സെന്റ് വസ്തുവും വീടും പരാതിക്കാരുടെ പേരില്‍ ജപ്തി ചെയ്‌തെടുത്തു. മോന്‍സന്‍ മാവുങ്കലില്‍ പുരാവസ്തുവായി അവതരിപ്പിച്ചതില്‍ ഏറെയും സന്തോഷിന്റെ ശേഖരത്തിലുള്ളതെന്നു സൂചനയുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago