‘ഈ സിനിമ കണ്ട് നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദനാണ്’; ‘വിവേകാനന്ദൻ വൈറലാണ്’ ചിത്രത്തിന് എതിരെ കേസ്; ശക്തമായി നേരിടുമെന്ന് നിർമ്മാതാവ്

യുവനടൻ ഷൈൻ ടോം ചാക്കോയെ നായകനാക്കി സംവിധായകൻ കമൽ ഒരുക്കിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. തിയറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം വിജയകരമായി തുടരുകയാണ്. എന്നാൽ, ഇതിനിടെ ചിത്രത്തിന് എതിരെ ഒരു പ്രേക്ഷകൻ നൽകിയ പരാതിയും വൈറലായിരിക്കുകയാണ്. തെറ്റായ സന്ദേശമാണ് ചിത്രം സമൂഹത്തിന് നൽകുന്നതെന്ന് കാണിച്ചാണ് ഒരു പ്രേക്ഷകൻ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഈ പരാതിക്ക് എതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തി. ഈ സിനിമ കണ്ട് ഭയം തോന്നുന്നുവെങ്കിൽ അവരും ഒരു വിവേകാനന്ദനാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ പി എസ് ഷെല്ലിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

‘വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു. അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങൾ. വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാൽ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെൺകുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ സബ്ജക്ട് ഇത് വരെ സിനിമയിൽ വന്നിട്ടില്ല അയത് കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട് അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തിൽ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല. ഈ സിനിമ കണ്ട് നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും. എന്തായാലും ഈ കേസ് ഞങ്ങൾ നിമയപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോർട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി’ – ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ പി എസ് ഷെല്ലിരാജ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ – കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായണൻ, പി.ആര്‍.ഒ – വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago