അഭിനേതാക്കളെ കണ്ടെത്തേണ്ടത് സംവിധായകനാണെന്നും കാസ്റ്റിംഗ് കോള്‍ എന്ന പ്രഹസനത്തോട് താത്പര്യമില്ലെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. കാസ്റ്റിംഗ് കോളില്‍ ജെന്യുവിന്‍ ആയിട്ടുള്ളതും അല്ലാത്തതുമുണ്ട്. പൈസ നല്‍കിയാല്‍ അഭിനപ്പിയിക്കാം എന്ന് പറയുന്നവരുണ്ട്. അത് തെറ്റായ പ്രവണതയാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. കഥാപാത്രത്തിനായി ഒരാളെ തന്റെ മുന്നില്‍ കൊണ്ടുവന്ന് പെര്‍ഫോം ചെയ്യിക്കേണ്ട ആവശ്യമില്ലെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി കാസ്റ്റിംഗ് കോളിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
കാസ്റ്റിംഗ് കോളുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ നിലപാട് ശരിയല്ലെന്നല്ല. മറ്റുള്ളവര്‍ക്ക് കാസ്റ്റിംഗ് കോള്‍ നടത്താം. തന്റെ കഥാപാത്രത്തിന് പറ്റിയ രൂപം അഭിനയിക്കുന്ന ആള്‍ക്ക് ഉണ്ടോ എന്നാണ് താന്‍ നോക്കുന്നത്. പിന്നീട് ചെയ്യിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ലുക്ക് ശരിയാണെങ്കില്‍ ഫേസ്ബുക്കില്‍ അവരുടെ പ്രൊഫൈല്‍ വഴിയോ മ്യൂച്യല്‍ ഫ്രണ്ട് വഴിയോ ആളെ കണ്ടെത്തും. സിനിമയുമായി ബന്ധമില്ലാത്തവരുടെ വീട്ടില്‍ പോയി കതകില്‍ മുട്ടി സിനിമയിലേക്ക് എടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. അത് തനിക്കും വളരെ എക്‌സൈറ്റിംഗായ അനുഭവമാണെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി സോഷ്യല്‍ ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നില്‍ നിരവധിപേരുടെ ആകാംക്ഷ ജനിപ്പിക്കുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…