തിയറ്ററുകൾ ഇളക്കിമറിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ‘വോട്ടവകാശമുള്ള ആർക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് കാസ്റ്റിംഗ് കോൾ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ഇതിനു മുൻപ് അഭിനയിച്ചിട്ടില്ലാത്തവർക്കാണ് മുൻഗണനയെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് അജിത്ത് വിനായകനാണ്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർ ഒരു ഫോട്ടോയും വീഡിയോയും അയയ്ക്കാനാണ് അണിയറപ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്. 70122 52714 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് ഫോട്ടോയും വീഡിയോയും അയയ്ക്കേണ്ടത്. വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് ശ്രീജിത്ത് ശ്രീനിവാസൻ ആണ്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’ തിരക്കഥ എഴുതി സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു. റോഡിലെ കുഴികൾ നാട്ടിൽ സജീവ ചർച്ചയായിരുന്ന സമയത്ത് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിവസം നൽകിയ പത്രപ്പരസ്യം വിവാദമാകുകയും പിന്നീട് വലിയരീതിയിൽ ആളുകൾ തിയറ്ററുകളിലേക്ക് എത്തുകയും ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…