ഗാന്ധി കുടുംബത്തെക്കുറിച്ചുളള ഫയൽ പുറത്തെടുത്ത് സേതുരാമയ്യർ; സിബിഐ 5 ടീസർ എത്തി; ഏറ്റെടുത്ത് ആരാധകർ

സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയായ ‘സി ബി ഐ 5 ദ ബ്രയിൻ’ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള ഒരു ഫയലിനെക്കുറിച്ചാണ് ടീസറിൽ പരാമർശിക്കുന്നത്. ടീസർ റിലീസ് ചെയ്ത് അര മണിക്കൂർ കൊണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകളാണ് യുട്യൂബിൽ ടീസർ കണ്ടത്. ആരാധകർ ഇരുകൈയും നീട്ടി ടീസറിന് വരവേൽപ്പ് നൽകി. ‘കാലം എത്ര മാറിയാലും സേതുരാമയ്യർക്ക് മാറ്റമില്ല’, ‘വർഷം കഴിയുംതോറും വീഞ്ഞിന്റെ വീര്യം കൂടും ! അത് പോലെയാണ് CBI 🔥മമ്മൂക്ക 🔥ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമാ CBI സീരിസ്’, ‘അഞ്ചു സീസണിലും ഒരുപോലെ അഭിനയിക്കാൻ പറ്റുന്ന കേരളത്തിലെ ഒരേയൊരു മനുഷ്യൻ മമ്മുട്ടി’, ‘സേതുരാമയ്യർ!!! ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി….. 34 വർഷങ്ങൾക്ക് ശേഷവും… ഒരു കഥാപാത്രം… അതേ രൂപത്തിലും…. ഭാവത്തിലും…. വീണ്ടും…. പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു….!! ചരിത്രനിമിഷം! മലയാള സിനിമാ പ്രേക്ഷകരുടെ അഭിമാനം…..! Proud of U മമ്മൂക്കാ’ എന്നിങ്ങനെ പോകുന്നു ടീസറിന് ലഭിച്ച കമന്റുകൾ.

സ്വർഗചിത്ര അപ്പച്ചൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ മധു ആണ്. എസ് എൻ സ്വാമിയാണ് ചിത്രത്തിന്റെ രചന. ജേക്സ് ബിജോയി ആണ് സംഗീതം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. 130നടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും നായകനും ഒഴികെ മറ്റാര്‍ക്കും കഥയുടെ പൂര്‍ണരൂപം അറിയില്ല. സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാലത്തിനൊത്തുള്ള സാങ്കേതികവിദ്യയും സേതുരാമയ്യരും ചേരുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്.

സേതുരാമ അയ്യർക്ക് ഒപ്പം ഇത്തവണ ലേഡി ഓഫീസേഴ്സും ഉണ്ട്. മുകേഷും ജഗതി ശ്രീകുമാറും ചിത്രത്തിൽ ഉണ്ട്. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, മുകേഷ്, രമേഷ് പിഷാരടി, ആശ ശരത്, സുദേവ് എന്നു തുടങ്ങി ഒരു വലിയ താരനിരയാണ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് സിബിഐ 5 ദി ബ്രയിന്‍. കോ പ്രൊഡ്യൂസെഴ്സ്: സനീഷ് എബ്രഹാം, മനീഷ് അബ്രഹാം, എക്സി. പ്രൊഡ്യൂസര്‍: ബാബു ഷാഹിര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതന്‍

Updating

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago