Categories: MalayalamNews

സി ബി ഐ 5ന് നാളെ തുടക്കം; മമ്മൂട്ടി ഡിസംബർ പത്തിന് ജോയിൻ ചെയ്യും

സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം നവംബര്‍ 29ന് തുടങ്ങുന്നു. മമ്മൂട്ടി ഡിസംബര്‍ 10ന് ജോയിന്‍ ചെയ്യും. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്.

ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവും. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് തുടങ്ങുന്നത്. ഇപ്പോള്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പളനിയിലാണ് മമ്മൂട്ടി ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയിട്ടുണ്ട്. അതാണ് സിബിഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ കൂടത്തായി കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും അഭ്യൂഹമുണ്ടായിരുന്നു. സേതുരാമയ്യർ സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ലാത്തതിനാൽ ജേക്സ് ബിജോയ് ആയിരിക്കും അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മുകേഷും സായികുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago