Categories: Celebrities

സാന്റായ്ക്ക് കത്തെഴുതി അല്ലി, ഇസ്സയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചനും!

ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരിയിൽ നിന്നും ജനങ്ങൾ മുക്തരായി വരുന്നുവെങ്കിലും ക്രിസ്തുമസ് ആഘോഷങ്ങളും ഈ തവണ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലളിതമായി ആഘോഷിക്കുകയാണ്. കോവിഡ് ജാഗ്രതയിലും ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ സിനിമ താരങ്ങൾ.

എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് കൊണ്ട് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും കുടുംബവും എത്തിയിരുന്നു. മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ക്രിസ്തുമസ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരേ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ട് ഇസ്സയുടെ കളിചിരികൾ ആസ്വദിക്കുന്ന കുഞ്ചാക്കോ ബോബനെയും പ്രിയയെയും ആണ് ചിത്രത്തിൽ കാണുന്നത്.എല്ലാവർക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതൽ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകൾ നടത്താൻ പ്രേരിപ്പിക്കുകയും സഹായമനസ്കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെയെന്ന് കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താര പത്നിയാണ് സുപ്രിയ പൃഥ്വിരാജ്. മകൾ അലംകൃത സാന്റായ്ക്ക് എഴുതിയാ കത്ത് പങ്കുവെച്ച് കൊണ്ടാണ് സുപ്രിയ പ്രേക്ഷകർക്ക് ക്രിസ്തുമസ് ആശംസ നേർന്നിരിക്കുന്നത്.സാന്റക്കായുള്ള അല്ലിയുടെ കത്ത് ആണിത്. ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവയെ സമ്മാനമായി തനിക്ക് വേണമെന്നാണ് കുഞ്ഞ് അല്ലി പറയുന്നത്. താരപുത്രിയുടെ ആവശ്യം സാന്റ കേട്ടിരിക്കുകയാണ്.അല്ലിയുടെ പ്രിയപ്പെട്ട പാവക്കായി അമ്മ സുപ്രിയ ഓർഡർ കൊടുത്ത് കഴിഞ്ഞു. ന്യൂയർ സമ്മാനമായിട്ടാകും അലകൃതയ്ക്ക് ഈ പാവ ലഭിക്കുക.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago