Categories: MalayalamNews

‘അഞ്ച് വയസില്‍ ഞാന്‍ പെണ്ണാണെന്ന് അമ്മയോട് പറഞ്ഞു; കാലം പോകെ എന്റെ ജീവിതം സ്ത്രീയിലേക്കുള്ള യാത്രയായിരുന്നു’; രഞ്ജു രഞ്ജിമാര്‍

മലയാളത്തിലെ തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. സിനിമയുടെ പിന്നണിയിലും നടിമാരുടെ വിവാഹത്തിന് അണിയിച്ചൊരുക്കിയുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിറസാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകൂടിയായ രഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ പലതും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.

തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതും സൗന്ദര്യ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയാണ് രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചിരിക്കുന്നത്. മാറ്റങ്ങള്‍ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റ പെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്ന് രഞ്ജു പറയുന്നു. അതില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും കളിയാക്കലുകളും ഉണ്ടാകാം. അതേപോലെ തന്നെ ചിലയിടങ്ങളില്‍ നിന്ന് പ്രോത്സാഹനവും ലഭിക്കാം. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് പൊരുതുന്നതാണു നമ്മുടെ ജീവിതം എന്നും രഞ്ജു രഞ്ജിമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ തന്നിലെ സൗന്ദര്യബോധം കൂടുതല്‍ ചിന്തിക്കുന്നവളാക്കി. നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകള്‍ പ്രയോഗിച്ചു. എന്നാല്‍ 15 വയസിന ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് താന്‍ കൂലിവേല ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ ഒന്നും തന്നെ തന്നെ അലട്ടിയിരുന്നില്ല. വിശപ്പ് മാറണം എന്നതായിരുന്നു ചിന്ത. അഞ്ച് വയസില്‍ അമ്മയോട് താന്‍ പെണ്ണാണെന്ന് പറഞ്ഞു. അന്ന് അമ്മ ചിരിച്ചുകൊണ്ട് നിന്നു. പിന്നീട് തന്റെ യാത്ര സ്ത്രീയിലേക്കുള്ളതാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ് സര്‍ജറിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഒപ്പം അത്രയും കാലം ശ്രദ്ധിക്കാതിരുന്ന തന്റെ ചര്‍മ്മത്തെ സംരക്ഷിക്കാനും തുടങ്ങിയെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

മാറ്റങ്ങള്‍ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റ പെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്, അതില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകാം, പരിഹാസങ്ങള്‍ ഉണ്ടാകാം, കളിയാക്കല്‍ ഉണ്ടാകാം, ചിലയിടങ്ങളില്‍ നിന്ന് പ്രോത്സാഹനവും, ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് പൊരുതുന്നതാണു നമ്മുടെ ജീവിതം എന്നത്,

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ എന്നിലെ സൗന്ദര്യബോധം എന്നെ കൂടുതല്‍ കൂടുതല്‍ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകള്‍ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാന്‍ ഞാന്‍ തേടി. എന്നാല്‍ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ഞാന്‍ കൂലിവേല ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സുകൊണ്ട് പെണ്ണാണ്, ശരീരംകൊണ്ട് ആകാന്‍ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു, കാലങ്ങള്‍ ഒരുപാട് പോയി, പലയിടങ്ങളും, പല കാഴ്ചകളും കണ്ടു ഇവിടം വരെ എത്തി നില്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്, അഞ്ചുവയസ്സില്‍ അമ്മയോട് പറഞ്ഞു അമ്മയെ ഞാന്‍ പെണ്ണാണെന്ന്, അന്നമ്മ ചിരിച്ചുകൊണ്ട് നിന്ന് ഒരുപക്ഷേ ആ ചിരി എന്റെ കുട്ടിത്തം കണ്ടിട്ടാകാം, കാലം പോകെ എല്ലാവര്‍ക്കും മനസ്സിലായി സ്ത്രീകയിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം എന്ന്, പക്ഷേ കുടുംബം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുത്തു, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ് സര്‍ജറി യെക്കുറിച്ച്, മറ്റും ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത്, ഒപ്പം ഇത്രയും കാലം ശ്രദ്ധിക്കാതിരുന്ന എന്റെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഞാന്‍ തുടങ്ങി, എന്റെതായ രീതിയില്‍ ചില പൊടിക്കൈകള്‍, ഡോക്ടര്‍ അഞ്ജന മോഹന്റെ നേതൃത്വത്തില്‍ സ്‌കിന്‍ ട്രീറ്റ്‌മെന്റ്, ലേസര്‍ ട്രീറ്റ്‌മെന്റ് ഇവയൊക്കെ ചെയ്ത തുടങ്ങി ഇന്ന് ഇവിടെ എത്തി നില്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു, പണ്ട് എന്നെ നോക്കി പരിഹസിച്ചവരോടും വിമര്‍ശിച്ചവരോടും നന്ദി മാത്രം കാരണം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണല്ലോ എന്നിലെ ഈ മാറ്റത്തിന് മുന്‍കൈയെടുത്തത്, അതെ പൊരുതാന്‍ ഉള്ളതാണ് നമ്മുടെ ജീവിതം, പൊരുതി നേടുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ ആകണം എന്ന് മാത്രം, സൗന്ദര്യം നമ്മുടെ മനസ്സില്‍ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളില്‍ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും എന്നാലും ചിലയിടങ്ങളില്‍ ഇന്നും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും പണത്തിന്റെ പേരിലും മാറ്റിനിര്‍ത്തലുകള്‍ കണ്ടുവരുന്നു, നമ്മുടെ ശരീരത്തില്‍ നിറം കൂട്ടുക എന്നതിനേക്കാളുപരി ആരോഗ്യമുള്ളതും ഈവന്‍ കളറും നമുക്ക് വേണ്ടത് അതിനുവേണ്ടി നമ്മള്‍ ഒന്ന് പരിശ്രമിച്ചാല്‍ മതി അല്‍പസമയം നമ്മുടെ ചര്‍മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാം, ഞാന്‍ എന്നെ തന്നെ പ്രണയിക്കുന്നു

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago