നവാഗതനായ കമൽ കെ എം സംവിധാനം ചെയ്ത ചിത്രമായ ‘പട’ ഇന്ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. യഥാർത്ഥ സംഭവങ്ങളോട് ചേർന്നു നിൽക്കുന്ന ചിത്രമെന്ന നിലയിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘പട ഒരു പവർഫുൾ സിനിമ’യാണെന്ന് സെലിബ്രിറ്റികൾ ഒരേ സ്വരത്തിൽ പറഞ്ഞു. ചിത്രം വളരെ പവർഫുള്ളും ഇമോഷണലും ആണെന്ന് പട കണ്ടതിനു ശേഷം ജിനു ജോസഫ് പറഞ്ഞു. എല്ലാവരും ചിത്രം കാണണമെന്നും ആദിവാസികളെ സപ്പോർട്ട് ചെയ്യുകയെന്നുള്ളത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണെന്നും എല്ലാവരും തിയറ്ററിൽ തന്നെയെത്തി ചിത്രം കാണണമെന്നും ജിനു ജോസഫ് പറഞ്ഞു.
സംവിധായകൻ കമൽ എത്തരത്തിലുള്ള സിനിമാക്കാരൻ ആണെന്ന് തനിക്കറിയാമെന്നും സിനിമയെ ആധികാരികമായി പഠിച്ചിട്ടുള്ളതും സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരനും സംവിധായകനും ആണ് കമലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. പട നമ്മുടെയൊക്കെ കഥയാണ്. ആദ്യസിനിമയിൽ നിന്ന് കമൽ ഒരുപാട് കാതം മുന്നോട്ട് പോയിരിക്കുന്നു. നമ്മൾ എല്ലാവരും കാണേണ്ടതും നമ്മുടെ സ്വന്തം സഹോദരങ്ങൾ എന്ത് അവസ്ഥയിലാണ് കഴിഞ്ഞു പോകുന്നതെന്നും അവരുടെ മുന്നിലുള്ള ഓപ്ഷനുകൾ എന്താണെന്ന് നമ്മൾ തീർച്ചയായിട്ട് ആലോചിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ സമയമാണ് ഇതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
പട വളരെ മികച്ച സിനിമയാണെന്നും അടുത്ത കാലത്ത് ഇത്രയും പവർഫുൾ ആയ സിനിമ കണ്ടിട്ടില്ലെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു. വളരെ പ്രസക്തമായ ഒരു വിഷയത്തെ വളരെ ഗൗരവമായിട്ട് സമീപിക്കുകയും വലിയ ഒരു ഇംപാക്ട് ഉണ്ടാക്കുന്ന സിനിമ ആയി അത് മാറിയിരിക്കുകയാണ്. അടുത്ത കാലത്ത് ഇത്രയും പവർഫുൾ ആയ ഒരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. കെ എം കമലിന്റെ ആദ്യസിനിമയായ ഐഡി നമ്മളിൽ ഉണ്ടാക്കിയ ഇംപാക്ടിനേക്കാളും മുകളിലേക്ക് ഈ സിനിമ എത്തുകയാണ്. തീർച്ചയായും ഇത് വലിയ രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുകയും അതിനോടൊപ്പം തന്നെ വലിയ അംഗീകാരങ്ങൾ ഈ സിനിമയെ തേടി എത്തുകയും ചെയ്യും. വളരെ റിയലിസ്റ്റിക് ആയ മേക്കിംഗ് രീതിയാണെന്നും ഒരു നടന്ന സംഭവത്തെ ഏറ്റവും റിയലിസ്റ്റിക് ആയി തന്നെ അപ്രോച്ച് ചെയ്തിട്ടുണ്ടെന്നും സിബി മലയിൽ പറഞ്ഞു. ഒരു രാഷ്ട്രീയപക്ഷത്തും നിന്നുകൊണ്ടുള്ള സിനിമ അല്ലിത്. അടിച്ചമർത്തപ്പെട്ടവന്റെ വേദന തന്നെയാണ് ഈ സിനിമ പറയുന്നതെന്നും സിബി മലയിൽ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…