ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്..! ചാവേറിനെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ തീയറ്ററുകളിൽ എത്തിയ ചാവേർ വിജയകരമായി പ്രദർശനം തുടരുകയാണ്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇമോഷനും ആക്ഷനുമെല്ലാം ഒരേ അളവിൽ ചേർത്ത് ചടുലവും തീക്ഷണതയും ഉദ്വേഗവും നിറഞ്ഞ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. കുഞ്ചാക്കോ ബോബൻ്റെ ഇതേ വരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടികൾ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി കോൺഗ്രസ്സിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

“ചവറ് ബോംബ് പടം”! ഇത്തരത്തിലെ കുറേയധികം മോശം അഭിപ്രായം കേട്ട് റിലീസ് ദിനത്തിൽ പോകാതിരുന്ന ചാവേർ കണ്ടു. ‘ഒരു ചവർ പടം’ എന്ന റിവ്യു മനസ്സിൽ വെച്ച് തന്നെയാണ് തിയറ്ററിൽ എത്തിയത്. ടിനുവിന്റെയും ജോയ് മാത്യുവിന്റെയും ബോംബ് അങ്ങ് കണ്ട് കളയാം എന്ന സാഹസ വിചാരം തന്നെ. പടം തുടങ്ങിയപ്പോൾ തന്നെ ടൈറ്റിൽസ് എഴുതിക്കാണിക്കുമ്പോഴുള്ള മനോഹരായ ഗ്രാഫിക്ക് ദൃശ്യവിഷ്കാരം കണ്ടപ്പോൾ ഞാൻ കൂടെയുള്ളവരോട് പറഞ്ഞു ‘ആകെ ഇതാരിക്കും ടിനു ടച്ച്, അത് കലക്കിയെന്ന്’. സിനിമ മുന്നോട്ട് പോയി, മനോഹരമായ ഷോട്ട്സ്, ഗംഭീര ആംഗിൾ, വന്യമനോഹരമായ പശ്ചാത്തല മ്യൂസിക്ക്. നല്ല കാസ്റ്റിംഗ്, ചാക്കോച്ചന്റെ മനോഹരമായ മേക്കോവറുകളിൽ പുതിയത്, നല്ല റിയലിസ്റ്റിക്ക് സംഭാഷണങ്ങൾ. അങ്ങനെ നന്നായി തന്നെ ഫസ്റ്റ് ഹാഫ് കഴിഞ്ഞു!

തമ്മിൽത്തമ്മിൽ ഞങ്ങൾ പറഞ്ഞു അപ്പോൾ സെക്കന്റ് ഹാഫാരിക്കും പാളിയത്! ശേ എന്നാലും നല്ല തുടക്കം കിട്ടിയിട്ടും എങ്ങനെയാരിക്കും രണ്ടാം പാദം പൊളിഞ്ഞത് എന്ന ആകാംഷയിൽ പോപ്ക്കോർണുമായി വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്.. ഒന്നാം ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം. കാടിന്റെയും ഇരുട്ടിന്റെയുമൊപ്പം പതിയിരുന്നു ജിന്റോ ജോർജ്ജിന്റെ ക്യാമറയിൽ പതിഞ്ഞ ഗംഭീര ഫയറ്റ് സീക്വൻസ്. അതിലെ ഒരു വാഹനാപകട സീനുണ്ട്, ആ വണ്ടി കരണം മറിയുന്നതിനൊപ്പം നമ്മളും മറിയുന്ന നമ്മുടെ ശരീരത്തും ചില്ലുകൊണ്ട് കയറുന്നത്ര പെർഫക്ഷൻ! നിഷാദ് യൂസഫിന്റെ നല്ല എഡിറ്റിംഗ്, തെയ്യത്തെ ഒരു കഥാപാത്രത്തെ പോലെ കോർത്തിണക്കിയ ജസ്റ്റിന്റെ സംഗീതം. ചാക്കോച്ചനും പെപ്പയും അർജുനും സജിനും ദീപക്കും മനോജും അനുരൂപും ശക്തമായ സ്ത്രീ കഥാപാത്രമായി സംഗീതയും തൊട്ട് മരണവീട്ടിൽ എടുത്ത് കൊണ്ട് വന്ന തളർന്നു കിടക്കുന്ന അമ്മുമ്മ വരെ ഗംഭീരമായി അഭിനയിച്ചു.. അത് പറഞ്ഞപ്പോഴാണ് ആ മരണവീട്ടിലെ സീനിൽ ആ തോട്ടത്തിലെവിടെയോ നമ്മളും നിന്ന് കാണുന്നത്ര ഒറിജിനാലിറ്റി. ഒടുവിൽ ഗംഭീരമായ ഫയറ്റോടു കൂടിയ ക്ലൈമാക്സ്.

പിന്നെയും എന്താണ് സിനിമ മോശമായി വിലയിരുത്തപ്പെടുന്നത്? കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെയും അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ജാതിയെയും സിനിമയാക്കിയാൽ ആ സിനിമയെ അക്രമിക്കും എന്ന പതിവ് രീതി തന്നെയല്ലേ? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്! ഒരു പാർട്ടിയുടെ കൊടി കാണിക്കാതെ, മുദ്രാവാക്യം വിളിയില്ലാതെ, ഒരു സാദൃശ്യ ചിത്രം പോലും കാണിക്കാതെ യാഥാർത്ഥ്യത്തെ വിളിച്ചു പറയുമ്പോഴും ഇത് ഞങ്ങളെക്കുറിച്ചല്ലേ എന്ന് പറഞ്ഞ് ചാടി വെട്ടിയിടുന്നു സിനിമയെ…. ഇത് ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട് മനോഹരമായി തന്നെ. നല്ല സിനിമയാണെങ്കിൽ റിവ്യു ചെയ്ത് ഡീഗ്രേഡ് ചെയ്യാൻ പറ്റില്ലായെന്ന് ചിന്തിക്കുന്നവർക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. OTTയിൽ വന്നിട്ട് , ‘അയ്യോ ഇത്ര നല്ല ഒരു സിനിമയുടെ തിയറ്റർ എക്സ്പിരിയൻസ് നഷ്ടമായല്ലോ’ എന്ന കുറ്റബോധം തോന്നാതിരിക്കണമെങ്കിൽ പടം തിയറ്ററിൽ പോയി കാണു. ടിനു പാപ്പച്ചന്റെയും-ജോയ് മാത്യുവിന്റെയും ‘ബോംബ്’ ആ കിണറ്റിൽ കിടന്ന് നന്നായി പൊട്ടിയിട്ടുണ്ട്, അപ്പോൾ കിണറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ച പാമ്പിനെയും പഴുതാരയേക്കാളും വിഷമുള്ള ചില മനുഷ്യരുടെ വിഷത്തെ അതിജീവിച്ച് ചാവേർ കാലത്തെ പൊരുതി തോല്പ്പിക്കും….

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago