ബെസ്റ്റ് ആക്ടർ, എ ബി സി ഡി,ചാർളി എന്നി
സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട് .ഈ ചിത്രങ്ങൾക്ക് ശേഷം ഇപ്പോൾ പുതിയ സിനിമയുമായി വരികയാണ് മാർട്ടിൻ പ്രക്കാട്ട്.
കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം അടുത്ത വർഷം തന്നെ തിയറ്ററുകളിലെത്തും.ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഉദാഹരണം സുജാത,ചാർളി എന്നി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് മാർട്ടിൻ പ്രക്കാട്ട്.ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ ക്ഷണിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.22 മുതൽ 26 വയസ്സ് വരെയുള്ള സ്ത്രീകളെയും 50 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരെയുമാണ് കാസ്റ്റിംഗിനായി ക്ഷണിച്ചിരിക്കുന്നത്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…