പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികൾ ആണ് കുഞ്ചാക്കോബോബനും പ്രിയയും. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു ഇസയുടെ ജനനം. മകൻ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയെയും മകനെയും ചേർത്തുപിടിച്ചുകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രിയയെകുറിച്ച് കുഞ്ചാക്കോബോബൻ പങ്കുവെക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റ്
പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. എന്റെ പ്രിയതമയെ കാണുന്നതിനു മുൻപ് തന്നെ എന്റെ ആദ്യചിത്രത്തിൽ അവളുടെ പേര് ഞാൻ മൂളിയിരുന്നു. കുറ്റങ്ങളും കുറവുകളും എല്ലാം പരസ്പരം ക്ഷമിച്ചുകൊണ്ട് നമ്മൾ മുന്നോട്ടു നീങ്ങുകയാണ്. ഈ സ്പെഷ്യൽ ഡേയിൽ ഇസഹാക്ക് കൂടെയുള്ളതിനാൽ നാം ഒത്തിരി സന്തോഷത്തിലാണ്. നീ നിന്റെ മാതാപിതാക്കൾക്ക് ഒരു നല്ല പുത്രിയാണ്, നിന്റെ കസിൻസിന് നല്ലൊരു സഹോദരിയാണ്, എനിക്ക് ഉൾപ്പെടെ നിരവധി ആളുകൾക്ക് നല്ല ഒരു സുഹൃത്താണ്, എനിക്കുമാത്രം നീ അടിപൊളി ഒരു ഭാര്യയും എന്റെ കാമുകിയും ആണ് , എന്റെ കുടുംബത്തിന് നല്ലൊരു മരുമകളാണ്, ഇപ്പോൾ എന്റെ മകന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയുമാണ്. എല്ലാ സന്തോഷവും നേരുന്നു.
ഈ പോസ്റ്റിനോടൊപ്പം താൻ ആദ്യമായി തന്റെ ഭാര്യയ്ക്കു വേണ്ടി ഉണ്ടാക്കുന്ന കേക്ക് ആണ് ഇതെന്നും അതിനാൽ അതിന്റെ ഭംഗി ആരും നോക്കരുതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…