Categories: CelebritiesMalayalam

തന്റെ പ്രിയക്കായി എഴുതിവെച്ച പ്രണയലേഖനങ്ങളുമായി ചാക്കോച്ചൻ!

മലയാളികൾക്ക് പ്രണയമെന്താണെന്ന് സിനിമയിലൂടെ അഭിനയിച്ചു കാണിച്ചു തന്ന യുവ നടനാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മകന്‍ ഇസഹാഖിനേയുമെല്ലാം മലയാളികള്‍ ഏറെ സ്‌നേഹിക്കുന്നുണ്ട്. ഇന്നലെ ലോകം പ്രണയദിനം ആഘോഷിച്ചപ്പോള്‍ കുഞ്ചാക്കോ ബോബനും തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ചാക്കോച്ചന്‍ എഴുതിയ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ വാക്കുകളിലേക്ക്… പ്രണയിച്ചിരുന്ന കാലത്ത് പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കത്തുകള്‍ കുഞ്ചാക്കോ ബോബന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ് ഇപ്പോള്‍.

kunchako boban.new

ഇത് വര്‍ഷം 1999. അന്ന് മുതല്‍ ഇവളാണ് എന്റെ വാലന്റൈന്‍. ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. എനിക്ക് ആ കാലത്ത് ലഭിച്ചിരുന്ന പ്രണയ ലേഖനങ്ങളെ കുറിച്ച് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. ഇത് പക്ഷെ ഞാന്‍ എഴുതിയവയാണെന്ന് പറയുന്നു കുഞ്ചാക്കോ ബോബന്‍. പ്രിയ കുഞ്ചാക്കോ പ്രിയ ആന്‍ സാമുവലായിരുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം കുറിക്കുന്നു. എല്ലാവര്‍ക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന്‍ എല്ലാ ദിവസവും സ്‌നേഹത്താലും സന്തോഷത്താലും നിറയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2005 ലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്.

kunchako boban

പോസ്റ്റിന് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, രമേശ് പിഷാരടി തുടങ്ങിയവര്‍ കമന്റ്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഏറ്റവും സ്വീറ്റ് ആയ പോസ്‌റ്റെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. റ്റൂ റ്റൂ ക്യൂട്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളിത്രയായിട്ടും കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് മാറിയിട്ടില്ല. അതേസമയം, മലയാള സിനിമയുടെ മാറ്റത്തോടൊപ്പവും കുഞ്ചാക്കോ ബോബനുണ്ട്. ചാക്കോച്ചനെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago