Categories: MalayalamNews

മണിചേട്ടന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചാലക്കുടിക്കാരൻ ചങ്ങാതി ചിത്രീകരണം പൂർത്തിയായി

മലയാളസിനിമയിലും മലയാളിഹൃദയങ്ങളിലും മറക്കാനാവാത്ത ഒരായിരം ഓർമകൾ സമ്മാനിച്ച് യാത്ര ചോദിക്കാതെ പടിയിറങ്ങി പോയ കലാകാരനാണ് കലാഭവൻ മണി. ആ ഒരു വിടവ് നികത്താൻ മറ്റൊരാൾ ഇനിയുണ്ടാവുകയുമില്ല. താഴെതട്ടിൽ നിന്നും കഠിന പ്രയത്‌നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ മണിചേട്ടന്റെ ജീവിതത്തെ ആസ്പദമാക്കി വിനയൻ ഒരുക്കുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. മിനി സ്ക്രീനിലും മിമിക്രി വേദിയിലും പ്രശസ്തനായ രാജാമണിയാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഈ ഓണത്തിന് ചിത്രം തീയറ്ററുകളിൽ എത്തും. സംവിധായകൻ വിനയൻ തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

“പുതുമുഖം രാജാമണി നായകനാവുന്ന “ചാലക്കുടിക്കാരൻ ചങ്ങാതി” നല്ല രീതിയിൽ പൂർത്തീകരിക്കാൻ എന്നോടൊപ്പം സഹകരിച്ച
സലിംകുമാർ,ജോയ് മാത്യു
ജോജുമാള,ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, സുധീർ കരമന, സുനിൽ സുഗത, സ്പടികം ജോർജ്ജ്, വിഷ്ണു ഗോവിന്ദ്, രമേഷ് പിഷാരടി,കൊച്ചു പ്രേമൻ, ശ്രീജിത്ത് രവി, കൃഷ്ണ, അനിൽ മുരളി, ഗിന്നസ് പക്രു, കോട്ടയം നസീർ,നാരായണൻ കുട്ടി,ചാലി പാല, മധു പുന്നപ്ര, ജയകുമാർ (തട്ടീം മുട്ടീം), രാജാ സാഹിബ്, സാജു കൊടിയൻ, ടോണി, വി.കെ ബൈജു,മദൻലാൽ,ആദിനാട് ശശി,പുന്നപ്ര അപ്പച്ചൻ, നസീർ സംക്രാന്തി, ശ്രീകുമാർ, കെ എസ് പ്രസാദ്. ഷിബു തിലകൻ,ബാലാജി, ഗോകുൽ, മുസ്തഫ,അഷറഫ്, ഹൈദരാലി,കലാഭവൻ റഹ്മാൻ, കലാഭവൻ ഹനീഫ്, കലാഭവൻ സിനാജ്, അൻസാർ കലാഭവൻ,കലാഭവൻ ജോഷി, ആൽബി, ജസ്റ്റിൻ, റഹിം, ടോം,ഹണി റോസ്, പൊന്നമ്മ ബാബു,രേണു, നിഹാരിക,മനീഷ, ജിനി, രജനി എന്നീ നടീ നടൻമാർക്കും, നിർമ്മാതാവ് ആൽഫാ ഗ്ലാസ്റ്റണും ,പ്രകാശ് കുട്ടി (ക്യാമറാ മാൻ) , ബിജിബാൽ സംഗീതം) ഹരിനാരായണൻ ർ(ഗാനങ്ങൾ) മാരുതി സതീഷ്,ഉമ്മർ കരിക്കാട്(തിരക്കഥ)അഭിലാഷ്(എഡിറ്റർ) സുരേഷ് കൊല്ലം ( ആർട്ട് ഡയറക്ടർ) രാജൻ ഫിലിപ്പ്( പ്രൊഡക്ഷൻ കൺട്രോളർ) രാജേഷ് നെൻമാറ (മേക്കപ്പ്) ബ്യൂസി (കോസ്റ്റ്യൂം) എ എസ് ദിനേഷ്, വാഴൂർ ജോസ്(pro’s) അസ്സോസിയേറ്റ് ഡയറക്ടെഴ്സ്,മറ്റനുബന്ധ ടെക്നീഷ്യൻമാർ തൊഴിലാളികൾ എന്നിവർക്കും ചിത്രീകരണത്തിൽ പൻകെടുത്ത ആയിരത്തഞ്ഞൂറോളം ജൂണിയർ ആർട്ടിസ്റ്റു കൾക്കും എല്ലാത്തിനും ഉപരി കലാഭവൻ മണിയുടെ കുടുംബത്തിനും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..ഒരു പക്ഷേ മിമിക്രിയിൽ നിന്നു വന്ന ഇത്രയും കോമഡി താരങ്ങൾ ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമായിരാക്കും “ചാലക്കുടിക്കാരൻ ചങ്ങാതി”

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago