Categories: SongsVideos

കളർഫുള്ളായി ഹൗസ്‌ഫുള്ളിലെ ചമ്മോ ഗാനം..! വീഡിയോ കാണാം [VIDEO]

ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ ‘ഹൗസ്‌ഫുൾ 4’ലെ ‘ചമ്മോ’ ഗാനം പുറത്തിറങ്ങി. അക്ഷയ് കുമാർ, ഋതേഷ് ദേശ്‌മുഖ്, റാണാ ദഗുബട്ടി, ബോബി ഡിയോൾ, കൃതി സനോൻ, പൂജാ ഹെഗ്‌ഡേ, കൃതി ഖാർബന്ധ, ചുങ്കി പാണ്ഡെ, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

1419 മുതൽ 2019 വരെയുള്ള അറുന്നൂറു വർഷത്തെ പുനർജന്മത്തെ കുറിച്ചുള്ള ആദ്യന്ത നർമ്മരസപ്രദമായ ഒരു ഫാന്റസി പ്രമേയമാണ് ‘ഹൗസ്‌ഫുൾ 4’ന്റേത്. ഫർഹാദ് സംജിയാണ് സംവിധായകൻ. നിർമ്മാതാവ് കൂടിയായ സജിത്ത് നദിയാദ്‌വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ്, സോഹലീ സെൻ, വിപിൻ പട്ട്വാ, തനിഷ്ക് ഭഗച്ചി, ഗുരു റാന്തവെ, രജത് നാഗ് പാൽ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിച്ചിരിക്കുന്നത് . ഫോക്‌സ് സ്‌റ്റാർ സ്ററുഡിയോസും നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ച ‘ഹൗസ്‌ഫുൾ 4 ‘ ദീപാലിയോടനുബന്ധിച്ചു ഒക്ടോബര് 25ന് പ്രദർശനത്തിനെത്തും .

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago