മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. വില്ലത്തി വേഷങ്ങളിലൂടെയാണ് ചന്ദ്ര ശ്രദ്ധേയയായത്. ‘സ്വന്തം’ സീരിയലില്‍ ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇന്നും വെറുക്കുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ‘സ്വന്തം സുജാത’ പരമ്പരയിലെ സുജാതയിലൂടെ മിനിസ്‌ക്രീന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍.
ഇപ്പോഴിതാ താരം വിവാഹിതയാകാന്‍ പോകുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ ആരാധകര്‍ എപ്പോഴും ചന്ദ്ര ലക്ഷ്മണിനോട് ചോദിച്ചിരുന്ന ചോദ്യത്തിനും അവസാനമായിരിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാമുളള മറുപടിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്. സ്വന്തം സുജാത പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റിയെയാണ് ചന്ദ്ര വിവാഹം കഴിക്കുന്നത്.
‘കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ പുതിയ ജീവിത യാത്ര തുടങ്ങുകയാണ്. ഞങ്ങള്‍ ജീവിതത്തില്‍ കൈകോര്‍ത്തു പിടിക്കുമ്പോള്‍ ഞങ്ങളെ സ്‌നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഇവിടെ അവസാനമാകുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുകയും വേണം,” ഇതായിരുന്നു ജോഷിന്റെ കൈപിടിച്ചുളള ചിത്രത്തിനൊപ്പം നടി കുറിച്ചത്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേര്‍ ചന്ദ്ര ലക്ഷ്മണിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…