Categories: MalayalamMovie

മെഗാ മാസ്സ് ലുക്കില്‍ മെഗാ സ്റ്റാര്‍ എത്തി; ഭീഷ്മ പര്‍വ്വം പുതിയ പോസ്റ്റര്‍ തരംഗമാകുന്നു..!

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി ഇനി എത്താനുള്ള ചിത്രങ്ങളില്‍, ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം. അമലും നവാഗതനായ ദേവദത് ഷാജിയും ചേര്‍ന്ന് രചിച്ച ഈ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപത്തിനാലിനു ആണ് റിലീസ് ചെയ്യാന്‍ പോകുന്നത്. നീട്ടി വളര്‍ത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്തു വിട്ടുകൊണ്ടുള്ള കാരക്റ്റര്‍ പോസ്റ്റര്‍ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മൈക്കല്‍ എന്നാണ് ഇതില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

 

മമ്മൂട്ടിയോടൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍ , വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വമ്പന്‍ ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് നിര്‍വഹിച്ചത് വിവേക് ഹര്‍ഷനുമാണ്. മമ്മൂട്ടിയുടെ കരിയറിലെ ഒരു മെഗാ മാസ്സ് സ്‌റ്റൈലിഷ് ചിത്രമായി ഭീഷ്മ പര്‍വ്വം മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏതായാലും പുതുവത്സര സമ്മാനമായി അവര്‍ക്കു ലഭിച്ച ഈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. അമല്‍ നീരദ് തന്നെയാണ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും.

ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം എന്നതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ഇതിനു ശേഷം ബിഗ് ബിയുടെ രണ്ടാം ഭാഗം ആയ ബിലാല്‍ എന്ന ചിത്രത്തിനും മമ്മൂട്ടി- അമല്‍ നീരദ് ടീം ഈ വര്‍ഷം ഒന്നിക്കുന്നുണ്ട്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ബിലാല്‍. നാല് വര്‍ഷം മുന്‍പാണ് ബിലാല്‍ എന്ന ചിത്രം അമല്‍ നീരദ് പ്രഖ്യാപിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago