Categories: MalayalamNews

ഒടിടി പ്രേക്ഷകരുടെ എണ്ണത്തിൽ ഇന്ത്യയിൽ തന്നെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ചതുർമുഖം..! ഒന്നാമത് ലോക്കി; സാറാസും ലിസ്റ്റിൽ

ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഒ.ടി.ടി റിലീസുകളില്‍ ചതുർമുഖത്തിന് മൂന്നാം സ്ഥാനം. ആദ്യ രണ്ട് സ്ഥാനങ്ങൾ ഡിസ്നി പ്ലാറ്റ് ഫോമിലെ 2 ഇംഗ്ലീഷ് ചിത്രങ്ങളായ ലോക്കിയും കോളർ ബോംബുമാണ്. ZEE 5 ൽ ജൂലൈ 9-ന് റിലീസ് ചെയ്ത ഈ മഞ്ജു വാര്യർ, സണ്ണി വെയ്ൻ ചിത്രം ട്രെൻഡിങ്ങിൽ സ്ഥാനത്ത് തുടരുകയാണ്. ആറാം സ്ഥാനത്ത് മറ്റൊരു മലയാള ചലച്ചിത്രമായ സാറാസുമുണ്ട്. അന്യ ഭാഷകളിൽ നിന്ന് നിരവധി നല്ല റിവ്യൂകളും സ്വീകാര്യതയും ചതുർമുഖത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു. ബിഫാന്‍, ചുന്‍ചുണ്‍, മെല്ലിയസ് ഫിലിം ഫെസ്റ്റിവലുകളിലും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ട് ശ്രദ്ധ നേടിയിരുന്നു. പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ഈ ചിത്രം മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളില്‍ ഒന്നാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

രഞ്ജീത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് മലയാളത്തിലെ ആദ്യ ടെക്‌നോ – ഹൊറർ ചിത്രമായ ചതുർമുഖം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു. ചിത്രത്തിലെ ‘പാതിയിൽ തീരുന്നോ..’ എന്ന ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ്ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്.

മഞ്ജു, സണ്ണി എന്നിവരെ കൂടാതെ അലൻസിയർ, രഞ്ജി പണിക്കർ തുടങ്ങിയരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവർ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കല – നിമേഷ് എം താനൂർ, എഡിറ്റിംഗ് – മനോജ്, മേക്കപ്പ് – രാജേഷ് നെന്മാറ, കോസ്റ്റ്യൂം – സമീറ സനീഷ്, വിഎഫ്എക്സ് – പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, സ്റ്റിൽസ് – രാഹുൽ എം സത്യൻ, ഡിസൈൻസ് – ഗിരീഷ് വി സി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago