മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തു. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരുടെ ഒഫിഷ്യല്‍ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ചതുര്‍മുഖത്തിന്റെ VFX കൈകാര്യം ചെയ്തിരിക്കുന്നത് പ്രൊമയിസ് ആണ് ഉദ്വേകജനമായ മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആമേന്‍, നയന്‍, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായഗ്രഹണം. ചിത്രസംയോജകന്‍ മനോജ് ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂണ്‍, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. മഞ്ജു വാരിയര്‍ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നാണ്
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ ചലച്ചിത്രം ആയിരിക്കും. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാഠവം ഉള്ള ശക്തമായ ഒരു വന്‍ താരനിര ചതുര്‍ മുഖത്തില്‍ ഉള്‍പ്പെടുന്നു.
ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി നായരും ടോം വര്‍ഗീസുമാണ് ലയിന്‍ പ്രൊഡ്യൂസഴ്‌സ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസര്‍ ആയി ബിജു ജോര്‍ജ്ജും ചതുര്‍ മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു.
രാജേഷ് നെന്മാറ മേക്കപ്പും നിമേഷ് എം താനൂര്‍ കലയും കൈകാര്യം ചെയ്തിരിക്കുന്നു. ശ്യാമന്തക് പ്രദീപ് ചീഫ് അസ്സോസിയേറ് ആയ ദിലീപ് ദാസ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിര്‍വഹിക്കുന്നത്.
First look motion poster of Chathur Mukham releasing tomorrow!
#ChathurMukham #ChathurMukhamMovie #JissToms…
Posted by Manju Warrier on Saturday, 20 February 2021
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…