Categories: MovieNews

”പാതിയില്‍ തീരുന്നു…” ചതുര്‍മുഖത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ചതുര്‍മുഖ’ ത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. മനു മഞ്ജിത്തിന്റെ മനോഹരമായ വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് അമൃത ജയകുമാര്‍ ആണ്.

തീയേറ്റര്‍ റിലീസിന് മുന്‍പിറങ്ങിയ ‘മായ കൊണ്ട് കൂടുകൂട്ടി’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിസ്സ് ടോംസ് മൂവീസ്, മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ പുറത്തിറങ്ങിയ ചതുര്‍മുഖം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നാണ്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജിസ്സ് തോമസ്സും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് നിര്‍മ്മാണം.

അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസര്‍ ബിജു ജോര്‍ജ്ജും അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ് സഞ്‌ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലെജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരുമാണ്. വിഷ്ണു ഗോവിന്ദ് സൌണ്ട് മിക്‌സിംഗ് നിര്‍വ്വഹിച്ച സിനിമയിലെ വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം നിമേഷ്.എം.താനൂരും മേക്കപ്പ് രാജേഷ് നെന്മാറയുമാണ്. ചതുര്‍മുഖം നാളെ സീ-5ന്റെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago