Categories: Movie

ഒടിടി റിലീസിനു പിന്നാലെ ‘ചതുര്‍മുഖം’ തെലുങ്കിലേക്കും, റൈറ്റ്‌സ് വിറ്റത് റെക്കാഡ് തുകയ്ക്ക്

മഞ്ജു വാര്യരും- സണ്ണിവെയ്നും കേന്ദ്രകഥാപാത്രങ്ങളായ ‘ചതുര്‍മുഖം’ ഒടിടി റിലീസിന് പിന്നാലെ തെലുങ്കിലേക്കും. 41 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്‌സ് വിറ്റത്. ഇതിന് പുറമേ കൂടുതല്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക്. ജൂലായ് ഒന്‍പതിനായിരുന്നു ചിത്രം ‘ZEE5’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്.

‘ചതുര്‍മുഖം’ സൗത്ത് കൊറിയയിലെ ചുഞ്ചിയോണ്‍ ഫിലിം വെസ്റ്റിവലിലേക്ക് ( Chuncheon Film Festival-CIFF) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സയന്‍സ്-ഫിക്ഷന്‍ കാറ്റഗറിയിലുള്ള സിനിമകളാണ് സിഐഎഫ്എഫ് പരിഗണിക്കുന്നത്. 1629 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 സിനിമകളില്‍ ഒന്നാണ് ചതുര്‍മുഖം.

ഇതുകൂടാതെ Méliès International Festivals Federation (MIFF)-ലേക്കും ചതുര്‍മുഖം തിരഞ്ഞെടുക്കെപ്പെട്ടു. ബെസ്റ്റ് ഏഷ്യന്‍ ഫിലിം ആയാണ് ചതുര്‍മുഖം പരിഗണിക്കപ്പെടുന്നത്. 1987 ല്‍ സ്ഥാപിതമായ European Fantastic Film Festivals Federation (EFFFF) ആണ് പില്‍ക്കാലത്ത് MIFF ആയത്. ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ സംഘടന 16 രാജ്യങ്ങളില്‍ നിന്നായി 22 ഫിലിം ഫെസ്റ്റിവലുകളുടെ ഒരു ഫെഡറേഷനാണ്.

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തിലുണ്ട്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago