‘പുലിമട’യിൽ തരംഗമായി ‘ചാവേര്‍’; ചിത്രത്തിന്‍റെ പോസ്റ്ററുമേന്തി പുലികൾ, ആളിപ്പടർന്ന് ചാവേർ വീര്യം

ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലിക്കളി മഹോത്സവത്തിനിടയിൽ തരംഗമായി ‘ചാവേർ’. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും ‘ചാവേർ’ ടീമും എത്തിച്ചേ‍ർന്നത് വേറിട്ട കാഴ്ചയായി. പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ ഇതോടെ ‘ചാവേർ’ വീര്യം ആളിപ്പടർന്നു. പ്രേക്ഷകർക്കായ് വന്യമായ തിയേറ്റർ കാഴ്ചക‍ള്‍ സമ്മാനിക്കാനായി എത്തുന്ന ‘ചാവേർ’ സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു. പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുലിക്കളിക്കിടയിൽ പുതുമ നിറച്ചു. ഇതാദ്യമായാണ് പുലിക്കളിക്കിടയിൽ ഒരു സിനിമയുടെ അണിയറപ്രവർത്തകര്‍ സിനിമയുടെ പ്രചരണാർത്ഥം എത്തിച്ചേരുന്നത്.

300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെക്കുന്നത്. കരിമ്പുലി,വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്‍റ്പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തില്‍ ഇന്ന് കൗതുകകാഴ്ചകള്‍ വിതറും. വിയ്യൂര്‍ ദേശത്ത് നിന്നും ഇക്കുറി പെണ്‍പുലികള്‍ ഇറങ്ങുന്നുമുണ്ട്.

സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചാവേർ‍’. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘സ്വാതന്ത്യ്രം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സിനിമകൾ സമ്മാനിച്ച തിയേറ്റർ വൈബ് തന്നെയാണ് ‘ചാവേറി’നായി കാത്തിരിക്കാൻ ഏവരേയും പ്രേരിപ്പിക്കുന്നൊരു ഘടകം. സെപ്റ്റംബര്‍ 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago