പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ചെമ്പൻ വിനോദ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്യുവാൻ പോകുന്നത് എന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ താൻ വിവാഹിതനായി എന്ന വാർത്ത ചെമ്പൻ വിനോദ് ലോകത്തെ അറിയിക്കുകയാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്.
അന്ന് വിവാഹ വാര്‍ത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ വാർത്തയിൽ പ്രതികരണവുമായി താരം എത്തിയിരുന്നു. വിവാഹിതനാകുന്നുവെന്ന വാർത്ത സത്യമാണെന്നും എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന ചിത്രങ്ങൾ തന്റെ അറിവോടെയല്ല എന്നും അത് പ്രദർശിപ്പിക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്നും താരം പറഞ്ഞു. ആരോ കാണിച്ച് കുസൃതിയാണ് അത് എന്നാണ് താരം പറയുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഒക്കെ അറിയിക്കാമെന്നും ഏവരുടെയും പ്രാർത്ഥന കൂടെ വേണം എന്നും അന്ന് താരം പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…