Categories: Malayalam

എന്തുകൊണ്ടാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയെ കല്യാണം കഴിച്ചത് ? വിമർശനങ്ങൾക്ക് ഒടുവിൽ മറുപടിയുമായി ചെമ്പൻ വിനോദ്

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ചെമ്പൻ വിനോദ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്തത്. 45 വയസുള്ള ചെമ്പന്‍ വിനോദ് ജോസും 25 വയസുള്ള മറിയമും തമ്മിലുള്ള വിവാഹത്തെ പരിഹസിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് ഇവർക്കെതിരെ ഉണ്ടായത്. രണ്ടാം വിവാഹത്തിനു ശേഷം തന്റെ കരിയറിൽ വന്ന മാറ്റങ്ങളെ കുറിച്ചും തന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ചെമ്പൻ വിനോദ് മനസ്സ് തുറന്നിരുന്നു.

ഇത്ര ചെറിയ പെണ്ണിനെ ആണോ താൻ കല്യാണം കഴിക്കുന്നത് എന്ന ചോദ്യത്തിന് ചെമ്പൻ വിനോദ് നൽകുന്ന മറുപടി ഇങ്ങനെയാണ്. ‘വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങൾക്കിടയിൽ വന്നത്. അതിനെ പറ്റിയുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോൾ നിർത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.

എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്നു തീരുമാനം മാറ്റാൻ ശ്രമിച്ചവരുണ്ട്. “ഇത്ര ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശെരിയാണോ” എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ” എത്രകാലം അവൻ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ “എന്നായിരുന്നു . ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല. പക്ഷെ ഞങ്ങൾക്ക് പരസ്പരം തൃപ്തിപ്പെടുത്താൻ പറ്റും, സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ ”.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago