സിനിമയിൽ അരങ്ങേറ്റം കുറിച്ച് ചെമ്പൻ വിനോദിന്റെ ഭാര്യ; ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് താരം

നടനും നിർമാതാവുമായ ചെമ്പൻ വിനോദ് ജോസിന്റെ ഭാര്യ മറിയവും സിനിമയിലേക്ക്. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് മറിയം അഭിനയിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ ഒരു നഴ്സിന്റെ കഥാപാത്രമായാണ് മറിയം എത്തുന്നത്.

സോഷ്യൽ മീഡിയയിൽ മറിയത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ട്രയിലറിലും മറിയം പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാധാരണ നാട്ടിൻപുറങ്ങളിലും മറ്റും കാണുന്ന വഴി പ്രശ്നം ആണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ട്രയിലറിൽ കാണാം.

‘അങ്കമാലി ഡയറീസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പൻ ജോസ് വിനോദ് അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസ് അലോഷ്യസ്, ശബരീഷ് വർമ, നിർമൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ചെമ്പൻ വിനോദിന്റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസും ചേർന്നാണ് നിർമാണം. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ഗാനങ്ങൾ – മുഹ്സിൻ പരാരി, സംഗീത സംവിധാനം – വിഷ്ണു വിജയ്, കലാസംവിധാനം – അഖിൽ രാജ് ചിറയിൽ, എഡിറ്റിംഗ് – നിസാം കാദിരി. ഡിസംബർ മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 130ഓളം തിയറ്ററുകളിൽ ആയിരിക്കും ‘ഭീമന്റെ വഴി’ പ്രദർശനത്തിനെത്തുകയെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് – ആർ.ജി. വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ സി.ജെ., പി.ആർ.ഒ. – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago