Categories: Malayalam

വസ്തുകച്ചവടമായിരുന്നു പണ്ടത്തെ പ്രധാന തൊഴിൽ;ഭൂതകാലം ഓർത്തെടുത്ത് ചെമ്പൻ വിനോദ്

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ചെമ്പൻ വിനോദ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്തത്. 45 വയസുള്ള ചെമ്പന്‍ വിനോദ് ജോസും 25 വയസുള്ള മറിയമും തമ്മിലുള്ള വിവാഹത്തെ പരിഹസിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് ഇവർക്കെതിരെ ഉണ്ടായത്. രണ്ടാം വിവാഹത്തിനു ശേഷം തന്റെ കരിയറിൽ വന്ന മാറ്റങ്ങളെ കുറിച്ചും തന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ചെമ്പൻ വിനോദ് മനസ്സ് തുറക്കുകയാണ്.

ചെമ്പൻ വിനോദ് വാക്കുകൾ:

മറിയം സൈക്കോളജിസ്റ്റും സുംബ ഡാന്‍സ് ട്രെയിനറുമാണ്. ലോക്ഡൗണ്‍ ചട്ടങ്ങളെ മാനിച്ചായിരുന്നു വിവാഹം. ജീവിതം വളരെ ഹാപ്പിയായി പോകുന്നു. സിനിമയില്‍ കേന്ദ്രകഥാപാത്രം മാത്രമേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ല. എന്നെ കാണാന്‍ വേണ്ടി തിയറ്ററുകളില്‍ ആളുകള്‍ ഇടിച്ച് കയറുമെന്ന വിശ്വാസം എനിക്കില്ല. കഥാപാത്രം നല്ലതാണോ അഭിനയ സാധ്യത നിറഞ്ഞതാണോ എന്നേ നോക്കാറുള്ളു. ഇതിന് മുന്‍പ് ചെയ്ത കഥാപാത്രത്തെക്കാള്‍ വ്യത്യസ്തമാണോ എന്ന് ആദ്യം നോക്കും. ടൈപ്പ് കാസ്റ്റഡ് ആവാതിരിക്കാന്‍ പരമാവധി ശ്രമിക്കും. കുറേ സിനിമകളില്‍ കള്ളനായിഅഭിനയിച്ചു. പിന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതെ ഇരുന്നു. പ്രതിപലം പിന്നീട് വരുന്ന കാര്യം മാത്രമാണ്. ഇന്ന് മലയാള സിനിമയില്‍ എന്റെ സ്ഥാനം എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാം.

ഒരു സിനിമ വിജയിച്ചെന്ന് കരുതി അടുത്തതിന് പത്ത് ലക്ഷം രൂപ കൂട്ടി വാങ്ങാറില്ല. ഞാന്‍ ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റാണ്. ഈ സ്വഭാവത്തിന് പ്രാപ്തനാക്കിയത് ബാംഗ്ലൂരിലെ ജീവിതമാണ്. പതിനാറം വയസില്‍ ഫിസിയോ തെറാപ്പി പഠിക്കാനാണ് ബാംഗ്ലൂരില്‍ എത്തുന്നത്. പഠനം കഴിഞ്ഞ ശേഷം അവിടെ തന്നെ ജീവിച്ചു. റിയല്‍ എസ്‌റ്റേറ്റും പ്രൊഫഷണല്‍ കോളേജുകളില്‍ സീറ്റ് റെഡിയാക്കി കൊടുക്കുമ്പോള്‍ കിട്ടുന്ന കമ്മിഷനും ഒക്കെയായി ജീവിതം അടിച്ച് പൊളിച്ചു.

വസ്തു കച്ചവടമായിരുന്നു മെയിന്‍. അങ്ങനെ ജീവിതം കെട്ടിപ്പടുത്തു. രാവിലെ പത്തു മണിക്ക് പോയി വൈകുന്നേരം അഞ്ചിന് വീട്ടില്‍ വരുന്ന ജോലിയോട് താല്‍പര്യമില്ലായിരുന്നു. അത്തരം ജോലികള്‍ എനിക്ക് പെട്ടെന്ന് ബോറടിപ്പിക്കും. ഒരിക്കലും ഒരു സിനിമാക്കാരന്റെ സെലിബ്രിറ്റി ലൈഫ് പിന്തുടരാറില്ല. നാളെ അഭിനയം ബോറടിപ്പിക്കുകയാണെങ്കില്‍ മറ്റെന്തിങ്കിലും നോക്കും. ബോറടിച്ചാല്‍ എന്ത് മോഹന വാഗ്ദാനങ്ങള്‍ തന്നാലും അതങ്ങ് വിടും. ഈ ആര്‍ജ്ജവം തന്നത് ബംഗ്ലൂരു ജീവിതമാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുമായി പതിനഞ്ച് വയസ് മുതല്‍ സൗഹൃദമുണ്ട്. ലിജോയുടെ അമ്മയുടെ ചേച്ചിയുടെ വീട് അങ്കമാലിയില്‍ എന്റെ വീടിന്റെ അടുത്താണ്. ഫിസിയോ തെറാപ്പി പഠിക്കാന്‍ ഞാന്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ ലിജോ അവിടെ മറ്റൊരു കോഴ്‌സ് പഠിക്കാന്‍ വന്നു. കാണുമ്പോഴെല്ലാം സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സംവിധായകനാവുക എന്നതായിരുന്നു അന്നേ ലിജോയുടെ ലക്ഷ്യം. അവനൊപ്പം ഒരുപാട് സിനിമ കണ്ടു. എന്നാല്‍ സിനിമയില്‍ വരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ബംഗ്ലൂരുവില്‍ ലോക സിനിമകളുടെ ഡിവിഡികള്‍ വാടകയ്ക്ക് കൊടുക്കുന്ന സിനിമാ പാരഡിസോ എന്ന ക്ലബ്ബ് ഉണ്ട്. യഥാര്‍ഥ ഡിവിഡി ആയതിനാല്‍ ഒരു ദിവസത്തെ വാടക നൂറ് രൂപയാണ്. ലിജോ ആ സിനിമയുടെ സംവിധായകനെയും ക്യാമറമാനെയും ശ്രദ്ധിക്കും. ഞാന്‍ താരങ്ങളെയും.

അവന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേക സന്തോഷമാണ്. അവന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു നോട്ടത്തിലൂടെ തന്നെ എനിക്ക് മനസിലാകും. ലിജോയുടെ ആദ്യ സിനിമയായ ‘നായകനാ’യിരുന്നു എന്റെയും ആദ്യ ചിത്രം. എന്റെ ഈ രൂപമൊക്കെ വച്ച് സിനിമയില്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് സംശയമുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ അമിത എളിമ കാണിക്കാന്‍ എനിക്ക് അറിയില്ല. അത് എന്റെ ഒരു രീതിയാണ്. ആമേന്‍ സിനിമ ജീവിതം മാറ്റി മറിച്ചു. ആമേന്‍, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയ സിനിമകളെല്ലാം വൈവിദ്ധ്യമായ കഥാപാത്രങ്ങള്‍ കിട്ടി. ഇതിന് ശേഷമാണ് അഭിനയം ആസ്വദിക്കാന്‍ തുടങ്ങിയത്.

ഞാനൊരു പ്രശ്‌നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിന് കാരണം എന്റെ രൂപമാകാം. പ്രീഡിഗ്രി പഠന കാലത്ത് കോളേജില്‍ വെറുതേ ചിലര്‍ എന്നോട് ഉടക്കുണ്ടാക്കും. എന്നാല്‍ ഈ രൂപം എനിക്ക് ഗുണമേ തന്നിട്ടുള്ളു. കറുപ്പ് നിറം, കാണാന്‍ അത്ര പോര, എന്നൊക്കെയുള്ള തോന്നലാണ് ജീവിതത്തില്‍ ഒരുപാട് മുന്നേറണമെന്ന ആഗ്രഹം ഉണ്ടാക്കിയത്. അതാണ് ഇവിടെ വരെ എത്തിച്ചത്. അതില്‍ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പേ ഞാനാണെന്ന് കരുതുന്നവരുണ്ട്. പെപ്പേ എന്ന പേര് എന്റെ മകനിടാന്‍ നിശ്ചയിച്ചിരുന്നതാണ്. സ്പാനിഷ് പേരാണ് അത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago