‘ക്രൈസ്തവരുടെ വിശ്വാസത്തെ നിരന്തരം അപമാനിക്കുന്നു’, ‘ചേര’ പോസ്റ്റര്‍ പങ്കുവെച്ച കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചേര’യുടെ ആദ്യ പോസ്റ്റര്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം. പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് കമന്റുമായി എത്തുന്നത്. ചേരയുടെ പോസ്റ്ററിലെ ചിത്രമാണ് ഇവരെ ചൊടിപ്പിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്ന തരത്തിലാണ് പോസ്റ്റര്‍ എന്ന് ഇവര്‍ ആരോപിക്കുന്നു. ചാക്കോച്ചന്റെ മതം കൂടി ചേര്‍ത്താണ് ചില കമന്റുകള്‍.

 

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയാണ് സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശം. അങ്ങനെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള സിനിമയ്ക്ക് ചേര എന്ന് പേര് കൊടുത്തതും ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നതും നിരാശാജനകമാണെന്നാണ് സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നുമാണ് കമന്റുകള്‍.

നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെയും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. ഈശോ എന്ന പേര് മാറ്റണമെന്നായിരുന്നു ആവശ്യം. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

 

ലോക പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ മൈക്കലാഞ്ചലോയുടെ വിഖ്യാതമായ ചിത്രം പിയത്തയെ ഓര്‍മിപ്പിക്കുന്നതാണ് പോസ്റ്റര്‍. ചിത്രം അര്‍ജുന്‍ എംസിയാണ് നിര്‍മ്മിക്കുന്നത്. നജീം കോയയുടേതാണ് തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സീസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago