മലയാളികളുടെ പ്രിയപ്പെട്ട നടൻ സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ച അയൽവാശി സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി. സൗബിൻ ഷാഹിർ, ബിനു പപ്പു,നസ്ലിൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് “അയൽവാശി”.
ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച “ചൂയിങ്ഗം ചവിട്ടി” എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യം ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ റിലീസ് ആയിരുന്നു അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയിരുന്നു.വീഡിയോ സോങ് കൂടി റിലീസ് ആയത് യുവാക്കൾക്ക് ഇടയിൽ വീണ്ടും ട്രെൻഡ് ആയി മാറും എന്നു ഉറപ്പാണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറായി ആണ് ഇർഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്.തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് “അയൽവാശി” നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും “അയൽവാശി” എന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തിൽ ഉണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആർഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ-സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ-ഒബ്സ്‌ക്യുറ ഡിസൈൻ-യെല്ലോ ടൂത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. പെരുന്നാൾ റിലീസായി ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…