Categories: MalayalamReviews

പൊട്ടിച്ചിരികളുടെ കിടിലൻ റൈഡുകളുമായി ചിൽഡ്രൻസ് പാർക്ക്; റിവ്യൂ വായിക്കാം

ഷാഫി – റാഫി കൂട്ടുകെട്ട് മലയാളികളെ എന്നും മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളതാണ്. മലയാളിയുടെ മനസ്സറിയുന്ന ചിരി വിരുന്ന് ഒരുക്കി പെരുന്നാൾ സമ്മാനവുമായി അവർ വീണ്ടും എത്തിയിരിക്കുകയാണ്. മൂന്ന് ‘ഇഡിയറ്റ്സി’ന്റെ കഥ പറഞ്ഞെത്തിയിരിക്കുന്ന ചിൽഡ്രൻസ് പാർക്ക് ടു കൺട്രീസിന് ശേഷം ഷാഫി – റാഫി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് എന്നൊരു പ്രത്യേകത കൂടിയുള്ളതാണ്. നിറഞ്ഞ ചിരിയുമായി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ മുൻനിരയിൽ നിൽക്കുകയാണ് ചിൽഡ്രൻസ് പാർക്ക്.

നായക കഥാപാത്രങ്ങളായ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവർ വീട്ടിലുള്ളവരുമായി പിണങ്ങി വന്ന് ഒരു അനാഥാലയം ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിക്കുകയും, അതിന്‍ പിന്നില്‍ ഇവര്‍ക്കുള്ള ഉദ്ദേശങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതുമാണ് ചിത്രം. രസച്ചരട് ഒരിറ്റ് പോലും മുറിഞ്ഞു പോകാതെ ഒരു മുഴുനീള എന്റർടൈന്മെന്റ് തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. റാഫിയുടെ തിരക്കഥയിലെ ഹാസ്യ മുഹൂർത്തങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആവേശവും ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് നല്ലൊരു എന്‍റെര്‍ട്ടൈന്‍മെന്‍റ് പാക്കേജ് ഒരുക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്.

നായിക കഥാപാത്രങ്ങള്‍ ചെയ്ത ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവരും അവരുടെ വേഷങ്ങള്‍ മനോഹരമായി ചെയ്തു. ചിത്രത്തില്‍ പതിവുപോലെ ചിരി പടര്‍ത്താന്‍ ഹരീഷ് കണാരന്‍ സാധിച്ചിട്ടുണ്ട്. ഷഫീക്, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി, ജോയ് മാത്യു എന്നിവരുടെ പ്രകടനത്തിനും കൈയ്യടി അര്‍ഹിക്കുന്നു. ഫൈസൽ അലി ഒപ്പിയെടുത്ത മൂന്നാറിന്റെ വശ്യതയും അരുൺ രാജ് ഒരുക്കിയ മനോഹരമായ ഗാനങ്ങളും വി സാജന്റെ ചിട്ടയായ എഡിറ്റിംഗും കൂടി ഒത്തു ചേർന്നപ്പോൾ മലയാളികൾക്ക് ഈ പെരുന്നാൾ ആഘോഷങ്ങളോട് ചേർത്തു വെക്കാവുന്ന ഒരു മനോഹര വിരുന്ന് തന്നെയായിരിക്കുകയാണ് ചിൽഡ്രൻസ് പാർക്ക്

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago