പ്രണയത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന പ്രണയിതാക്കളാണ് വൺവേ പ്രണയിതാക്കൾ. എന്നാൽ, വൺസൈഡ് ലവേഴ്സിനു വേണ്ടി ഒരു ഗാനം തന്നെ ഒരുക്കിയിരിക്കുകയാണ് അനുരാഗം സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിലെ ആദ്യഗാനം ഇന്ന് റിലീസ് ചെയ്തു. സത്യം വീഡിയോസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജോയൽ ജോൺസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. രഞ്ജിത്ത് ഗോവിന്ദ്, അനുജ് ശേഖർ, ജോയൽ ജോൺസ് എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്.
‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് “അനുരാഗം”. വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. സിനിമയിലെ ‘ചില്ലാണെ…’ എന്ന ആദ്യ ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. വൺ സൈഡ് ലവേഴ്സ് ആൻതം എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം ഇറങ്ങിയിരിക്കുന്നത്.
‘ക്വീൻ’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ്, പ്രണയ സിനിമകളുടെ തമ്പുരാനായ ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ കൂടാതെ മൂസി , ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. അശ്വിൻ ജോസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. ലിജോ പോൾ ആണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…