Categories: SongsVideos

പാർവതി – ബിജുമേനോൻ – ഷറഫുദ്ധീൻ ചിത്രം ആർക്കറിയാമിലെ ‘ചിരമഭയമീ’ ഗാനം പുറത്തിറങ്ങി; വീഡിയോ

പാർവ്വതി തിരുവോത്ത്‌, ബിജു മേനോൻ, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ആർക്കറിയാം എന്ന ചിത്രത്തിലെ ‘ചിരമഭയമീ’ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്,സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, സൗബിൻ ഷാഹിർ, അജു വർഗീസ്, നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ, നിഖില വിമൽ, ദിലീഷ് പോത്തൻ, അന്ന ബെൻ, സാനിയ അയ്യപ്പൻ, ഗായകൻ വിധു പ്രതാപ് എന്നിവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴി പുറത്തിറക്കി.

അൻവർ അലി രചിച്ച വരികൾ, ചിട്ടപ്പെടുത്തിയിരിക്കുന്നത് നേഹ നായരും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് . മധുവന്തി നാരായൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും, ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ചിത്രം തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ‘ആർക്കറിയാം’ എന്ന വാക്കിൽ അവസാനിക്കുന്ന രണ്ടു ടീസറുകളും പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന കൗതുകം ചെറുതല്ല. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തിയ ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങളിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago